കുർബാന ക്രമം ; എറണാകുളം അങ്കമാലി അതിരൂപതയിൽ മാർപാപ്പയുടെ നിർദ്ദേശം നടപ്പാവില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയില്‍ ഈസ്റ്ററിന് മുന്‍പ് പുതിയ കുര്‍ബാന നടപ്പാക്കണമെന്ന മാര്‍പാപ്പയുടെ നിര്‍ദ്ദേശം നടപ്പാവില്ല. ഡിസംബര്‍ 25 മുതലായിരിക്കും പുതിയ കുര്‍ബാന ക്രമം നടപ്പാക്കുകയെന്ന് വ്യക്തമാക്കി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് ആന്റണി കരിയില്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

എറണാകുളം അങ്കമാലി അതിരൂപതയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര സിനഡ് ചേരുന്നതിന് തൊട്ടുമുമ്പാണ് മാര്‍ കരിയില്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സിനഡ് തീരുമാനം അനുസരിച്ച്‌ ഈസ്റ്റര്‍ മുതല്‍ പുതിയ ബലിയര്‍പ്പണ രീതി നടപ്പിലാക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം നിലനില്‍ക്കെയാണ് മെത്രാപ്പൊലീത്തന്‍ വികാരിയുടെ സര്‍ക്കുലര്‍.

ഏകീകൃത ബലിയര്‍പ്പണ രീതി നടപ്പിലാക്കുന്നതില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് നല്‍കിയിട്ടുള്ള അനിശ്ചിത കാല ഇളവ് ഡിസംബര്‍ 25 വരെ പരിമിതപ്പെടുത്തിയതായി സര്‍ക്കുലറില്‍ പറയുന്നു. അതിരൂപതയിലെ എല്ലാ ഇടവകകളിലും പുതിയ രീതിയിലേക്ക് മാറാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

എന്നാല്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പുമായി കൂടിയാലോചിക്കാതെ പുറത്തിറക്കിയ സര്‍ക്കുലറിന് നിയമസാധുതയില്ലെന്ന് സഭയിലെ ഒരു വിഭാഗം വാദിക്കുന്നു. സിനഡ് തീരുമാനം നടപ്പാക്കുന്നതില്‍ അതിരൂപതയ്ക്ക് മൊത്തമായി ഇളവ് നല്‍കാന്‍ മെത്രാപ്പൊലീത്തന്‍ വികാരിക്ക് അധികാരമില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ സിനഡ് കൈക്കൊള്ളുന്ന നിലപാട് നിര്‍ണായകമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻഡൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനം ; വിമാന സർവീസുകൾ നിർത്തി

0
ജക്കാർത്ത : ഇൻഡൊനീഷ്യയിലുണ്ടായ വൻ അഗ്‌നിപർവത സ്ഫോടനത്തെത്തുടർന്ന് ഏഴ് വിമാനത്താവളങ്ങളുടെ പ്രവർത്തനം...

ഇപ്പോഴത്തെ നടപടി മൂന്ന് വർഷത്തെ നിയമപോരാട്ടത്തിൻ്റെ ഫലമാണെന്ന് ഷോൺ ജോർജ്

0
കോട്ടയം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ്...

പ്രിയവർഗീസ് നിയമനക്കേസ് മാറ്റിവെച്ച് സുപ്രീം കോടതി ; സെപ്റ്റംബർ 22-ന് പരിഗണിക്കും

0
ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ്...

ചിറയൻകീഴിലെ കോൺ​ഗ്രസ് നേതാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ കെ. മുരളീധരൻ

0
തിരുവനന്തപുരം: ചിറയൻകീഴിലെ കോൺ​ഗ്രസ് നേതാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ കെ....