തടസ്സമില്ലാതെ വൈദ്യുതി ; മകരവിളക്കിന് ഒരുങ്ങി കെ.എസ്.ഇ.ബി

For full experience, Download our mobile application:
Get it on Google Play

ശബരിമല സന്നിധാനം : ഈ വർഷത്തെ മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട കെ.എസ്.ഇ.ബിയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കുക, ആവശ്യമായ ഇടങ്ങളിൽ വെളിച്ചം ക്രമീകരിക്കുക എന്നീ ചുമതലകളാണ് പ്രധാനമായും കെ.എസ്.ഇ.ബി നിർവഹിക്കുന്നത്. മകരവിളക്ക് ദർശനത്തിനായി അയ്യപ്പഭക്തർ സാധാരണ തമ്പടിക്കുന്ന പാണ്ടിത്താവളം, ഒരുക്കുഴി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇതിനോടകം പ്രത്യേകം വെളിച്ചം ക്രമീകരിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത് പ്രകാരം കൂടുതൽ സ്ഥലങ്ങളിൽ വെളിച്ചം ഒരുക്കുമെന്ന് കെ.എസ്.ഇ.ബിയുടെ നോഡൽ ഓഫീസർ ആർ. ബിജുരാജ് പറഞ്ഞു. വൈദ്യുതിയുടെയും വെളിച്ചത്തിന്റെയും കാര്യത്തിൽ മകരവിളക്ക് പ്രമാണിച്ച് പ്രത്യേക ജാഗ്രതയാണ് പുലർത്തുന്നത്.

മണ്ഡലകാലം തുടങ്ങിയതുമുതൽ ഇടതടവില്ലാതെയാണ് സന്നിധാനത്തും പമ്പയിലും ഉൾപ്പെടെ കെ.എസ്.ഇ.ബി വൈദ്യുതി ഉറപ്പാക്കി വരുന്നത്. ദേവസ്വം ബോർഡിന്റെയും കേരള ഹൈക്കോടതിയുടെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ. പമ്പയിലും സന്നിധാനത്തുമായി 13 അസിസ്റ്റന്റ് എൻജിനീയർമാരുടെയും 12 സബ് എഞ്ചിനീയർമാരുടെയും നേതൃത്വത്തിലാണ് കെ.എസ്.ഇ.ബിയുടെ പ്രവർത്തനം. ഇവർക്കൊപ്പം കരാർ ജീവനക്കാരും കർമ്മനിരതരായി രംഗത്തുണ്ട്.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....

വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു ; കടിച്ച പാമ്പുമായി നേരെ പോയത്...

0
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍...

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...