കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടന്‍ ; പുതിയ ഏഴ് പേരെ കാബിനറ്റില്‍ ഉള്‍പ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി സഭാ പുനഃസംഘടന ഉടന്‍. പുതിയ ഏഴ് മന്ത്രിമാരെ കാബിനറ്റില്‍ ഉള്‍പ്പെടുത്തും എന്നാണ് വിവരം. മലയാളിയായ ഒരാള്‍ക്ക് കൂടി മന്ത്രിസഭയില്‍ ഇടം ലഭിച്ചേക്കും. ബീഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിടിവാശി ഉപേക്ഷിച്ച് ജെഡിയുവിന്റെ മന്ത്രിസഭ പ്രവേശനത്തിനുള്ള സന്നദ്ധത അറിക്കാനായിരുന്നു സന്ദര്‍ശനം. ഒരു കാബിനറ്റ് മന്ത്രിസ്ഥാനം ഉള്‍പ്പെടെ രണ്ട് മന്ത്രിസ്ഥാനം ജെഡിയുവിന് വാഗ്ദാനം ചെയ്യപ്പെട്ടതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. മാസങ്ങള്‍ക്ക് മുമ്പ് നടത്താന്‍ ആലോചിച്ച മന്ത്രിസഭാ പുനഃസംഘടന നടപടികളാണ് വീണ്ടും ഇപ്പോള്‍ പ്രധാനമന്ത്രി വേഗത്തിലാക്കിയത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ്  മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകും എന്നാണ് വിവരം.

എഐഎഡിഎംകെയ്ക്ക് പുനഃസംഘടനയില്‍ മന്ത്രിസഭാ പ്രവേശനം ലഭിക്കും. അവര്‍ക്കും രണ്ട് മന്ത്രിസ്ഥാനം നല്‍കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ബിജെപി മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകള്‍ക്ക് മാറ്റം ഉണ്ടാകും. വി മുരളീധരനടക്കം ഉള്ള ഏതാനും പേരെ കാബിനറ്റ് മന്ത്രിമാരാക്കുന്ന കാര്യവും പരിഗണിക്കുന്നു എന്നാണ് സൂചന. കേരളത്തിന് ഒരു മന്ത്രിസ്ഥാനം കൂടി നല്‍കുന്ന കാര്യവും ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്. മധ്യപ്രദേശില്‍ നിന്നുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ മന്ത്രിസഭാ പ്രവേശനം പുനഃസംഘടനയില്‍ യാഥാര്‍ത്ഥ്യമാകും. ഇന്നലെ ചിരാഗ് പാസ്വാന്‍ പ്രധാനമന്ത്രിയെ കണ്ടെങ്കിലും പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയില്ല എന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...