ഇന്ധനവില ; പച്ചക്കറിക്ക് വില കുത്തനെ കൂടും – മുന്നറിയിപ്പുമായി വ്യാപാരികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറി വില കൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കച്ചവടക്കാർ. ഇത് വരും ദിവസങ്ങളില്‍ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കും. നിലവില്‍ ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് നൂറിനു മുകളിലാണ്. ലോക്ഡൗണിനു ശേഷം പതിയെ കരകയറിയതാണ് പച്ചക്കറി വിപണി. എന്നാല്‍ ദിനം പ്രതിയുള്ള ഇന്ധനവില വര്‍ധനവ് കച്ചവടക്കാരുടെ നിലനില്‍പ്പുതന്നെ അവതാളത്തിലാക്കുകയാണ്. പച്ചക്കറി എത്തിക്കാനായുള്ള ലോറി വാടക രണ്ടായിരം രൂപ വെച്ചാണ് കൂടിയത്.

ഈ വാടക വര്‍ധന പച്ചക്കറി വിലയില്‍ വരുദിവസങ്ങളില്‍ പ്രതിഫലിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിലവില്‍ പച്ചക്കറി വില പതിയെ കൂടിവരുന്നുണ്ട്. കഴിഞ്ഞമാസം മുപ്പതിന് 55 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില ഇപ്പോള്‍ മൊത്ത വിപണിയില്‍ 120 രൂപയാണ്. കര്‍ഷകരുടെ പ്രതിഷേധവും ആവശ്യത്തിനുള്ള പച്ചക്കറികള്‍ എത്താത്തതും വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ധന വിലക്കൊപ്പം പാചക വാതക വിലക്കയറ്റവും സഹിക്കുന്ന സാധാരണക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കും പച്ചക്കറിയുടെ വില വര്‍ധന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...