ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ദില്ലി : ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിന്റെ സാമ്പത്തിക സ്ഥിതി തകർന്നു. ജിഡിപി റാങ്ക് മൂന്നാം സ്ഥാനത്തു നിന്നും 22 സ്ഥാനത്തേക്ക് കൂപ്പുകുത്തി. ബംഗാളിൽ നിന്നും നുഴഞ്ഞുകയറ്റക്കാരെ തുരത്തും. ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ല. ബംഗാളിന്റെ വികസനത്തെ മമത തകർത്തു. ബംഗാളിലെ വ്യവസായങ്ങൾ തകർന്നു. അനധികൃത കുടിയേറ്റക്കാരെ മമത സംരക്ഷിക്കുന്നു. അതിർത്തിയിൽ വേലി കെട്ടാൻ മമത അനുവദിക്കുന്നില്ല. തൃണമൂൽ കോൺഗ്രസ് സർക്കാർ ബംഗാളിനെ നുഴഞ്ഞുകയറ്റക്കാരുടെ താവളമാക്കി മാറ്റിയെന്നും ക്ഷേമപദ്ധതികളിൽ ‘ടോൾ സിൻഡിക്കേറ്റ്’ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളിനെ അഴിമതി നിറഞ്ഞ സംസ്ഥാനമാക്കി മാറ്റിയത് മമത സർക്കാരാണെന്ന് അമിത് ഷാ പറഞ്ഞു.

“മോദി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളെല്ലാം ബംഗാളിൽ ഈ സിൻഡിക്കേറ്റ് ഭരണത്തിന് ഇരയായി. കഴിഞ്ഞ 14 വർഷമായി ഭയവും അഴിമതിയുമാണ് പശ്ചിമ ബംഗാളിന്റെ അടയാളമായി മാറിയിരിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റത്തിന് മമത സർക്കാർ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “ത്രിപുര, അസം, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിൽ നുഴഞ്ഞുകയറ്റം നിലച്ചു. എന്നാൽ ബംഗാളിൽ മാത്രം എന്തുകൊണ്ടാണ് ഇത് തുടരുന്നത്? വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ജനസംഖ്യാപരമായ മാറ്റത്തിനാണ് മുഖ്യമന്ത്രി ഇത് പ്രോത്സാഹിപ്പിക്കുന്നത്,” ഷാ ആരോപിച്ചു. 2026 ഏപ്രിൽ 15-ന് ശേഷം ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. ബിജെപി അധികാരത്തിലെത്തിയാൽ നുഴഞ്ഞുകയറ്റം തടയാൻ ദേശീയ ഗ്രിഡ് നിർമ്മിക്കുമെന്നും ഒരു പക്ഷി പോലും അതിർത്തി കടക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...