രാജ്യത്തെ പ്രഥമ തീവ്രവാദ വിരുദ്ധ നയമായ ‘പ്രഹാർ’ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജ്യത്തെ പ്രഥമ തീവ്രവാദ വിരുദ്ധ നയമായ ‘പ്രഹാർ’ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അതിർത്തി കടന്നുള്ള പരമ്പരാഗത ഭീകരവാദത്തിന് പുറമെ സൈബർ ആക്രമണങ്ങൾ, ഡ്രോണുകളുടെ ദുരുപയോഗം, ഡിജിറ്റൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയ ആധുനിക ഭീഷണികളെ നേരിടാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നയം. തീവ്രവാദത്തിന് മതമോ ദേശീയതയോ സമുദായമോ ഇല്ലെന്നും അക്രമങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്നും ഭീകരതയെ ഒരു രൂപത്തിലും അംഗീകരിക്കില്ലെന്നും നയത്തിൽ വ്യക്തമാക്കുന്നു.

ജിഹാദി ഭീകര സംഘടനകളും അവയുടെ അനുബന്ധ സ്ഥാപനങ്ങളും ഇന്ത്യക്കെതിരായ നീക്കങ്ങൾ തുടരുകയാണ്. അൽ ഖ്വയിദാ, ഐ എസ് ഐ എസ്, തുടങ്ങിയ ആഗോള ഭീകര ഗ്രൂപ്പുകൾ സ്ലീപ്പർ സെല്ലുകൾ വഴി ഇന്ത്യയിൽ അക്രമത്തിന് പ്രേരിപ്പിക്കുന്നതായും വിദേശ രാജ്യങ്ങളിൽ ഇരുന്നു കൊണ്ട് തീവ്രവാദികൾ ഗൂഢാലോചന നടത്തുന്നതായും നയത്തിൽ പറയുന്നു. ഭീകരതയെ നേരിടുന്നതിൽ സ്വീകരിക്കണ്ട് നടപടികളും പൊതുജനപങ്കാളിത്തവും വിശദമാക്കിയാണ് പുതിയ നയം പുറത്തിറക്കിയിരിക്കുന്നത്. ഭീകരക്കേസുകളിലെ നിയമനടപടികളെ കുറിച്ചും നയത്തിൽ പരാമർശിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

0
തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും....

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...

ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്...

0
കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിനെ ന്യായീകരിച്ച് എസ് വൈ...

പഞ്ചാബ് സർവകലാശാലയിൽ നിയമവിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ‘ബോയ്‌സ് ഹോസ്റ്റൽ നമ്പർ 4′-ലെ മുറിയിൽ...