നിതി ആയോഗ് യോഗത്തില്‍ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന മമതാ ബാനർജിയുടെ ആരോപണം തള്ളി കേന്ദ്രമന്ത്രി നിർമല സീതാരാമൻ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷതവഹിച്ച നിതി ആയോഗ് യോഗത്തില്‍ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണം തള്ളി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. മൈക്ക് ‘മ്യൂട്ട്’ ചെയ്തുവെന്നും അഞ്ച് മിനിറ്റില്‍കൂടുതല്‍ യോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും മമത പറയുന്നത് കള്ളമാണെന്നും മന്ത്രി  പറഞ്ഞു. നിതി ആയോ​ഗ് യോ​ഗത്തിൽ മമത പങ്കെടുത്തിരുന്നു. എല്ലാവരും അവരെ കേട്ടു. ഓരോ മുഖ്യമന്ത്രിക്കും കൃത്യമായ സമയം അനുവദിച്ചിരുന്നു. അത് മുന്നിലുണ്ടായിരുന്ന സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്തു. മൈക്ക് ഓഫ് ചെയ്തുവെന്ന തരത്തിൽ അവർ മാധ്യമങ്ങളോട് പറയുന്നത് തീർത്തും തെറ്റായ കാര്യമാണ്.

ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പുതിയ ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നതിന് പകരം സത്യം പറയാൻ അവർ തയ്യാറാകണം. ക്രമമനുസരിച്ച് ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു മമതാ ബാനർജിയുടെ സംസാരിക്കാനുള്ള ഊഴം. എന്നാൽ, നേരത്തെ മടങ്ങണമെന്ന് അവർ അഭ്യർഥിച്ചതിന്റെ പശ്ചാത്തലത്തിൽ അവർ ഏഴാമതായി സംസാരിക്കുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....