ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം 80 ല​ക്ഷം ക​ട​ന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

മ​സ്ക​ത്ത്​: യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്, ഖ​ത്ത​ർ, ഒ​മാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​യി നി​ല​വി​ൽ 79.3 ല​ക്ഷം ഇ​ന്ത്യ​ക്കാ​രു​ണ്ടെ​ന്ന്​ ​കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ക​ഴി​ഞ്ഞ ദി​വ​സം ലോ​ക്സ​ഭ​യി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. ബ​ഹ്​​റൈ​ൻ​കൂ​ടി ചേ​രു​മ്പോ​ൾ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 80 ല​ക്ഷ​ത്തി​ലേ​റെ വ​രു​മെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​രു​ള്ള യു.​എ.​ഇ​യി​ൽ ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം 35 ല​ക്ഷം ക​ട​ന്നി​ട്ടു​ണ്ട്. 2022ൽ ​യു.​എ.​ഇ​യി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം 34,19,000 ആ​യി​രു​ന്നു.

ഈ ​വ​ർ​ഷം 1.3 ല​ക്ഷം പേ​ർ​കൂ​ടി എ​ത്തി​യ​തോ​ടെ​യാ​ണ്​ ആ​കെ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം​ 35,54,000 ആ​യി ഉ​യ​ർ​ന്ന​ത്. ഒ​മ്പ​ത് ല​ക്ഷ​മാ​ണ്​ ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ ജ​ന​സം​ഖ്യ. ആ​കെ രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ 20 ശ​ത​മാ​നം വ​രു​മി​ത്.പു​റം​രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ധാ​ന ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ യു.​എ.​ഇ​യെ​ന്നും ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ദു​ബൈ, റി​യാ​ദ്, ജി​ദ്ദ, ക്വാ​ലാ​ലം​പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദേ​ശ ഇ​ന്ത്യ​ൻ സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം: ദില്ലിയിൽ കോക്രോച് ജനത പാർട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര...

എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ...

​’ആദ്യം ആവശ്യപ്പെട്ടത് ചർച്ച, പിന്നീട് നിലപാട് മാറ്റി’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര...

0
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുന്ന കോൺ​ഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര...

സിജെപി സമരത്തിന് പിന്തുണയർപ്പിച്ചു കൊണ്ട് പ്രതിഷേധക്കാർക്ക് ഭക്ഷണം എത്തിച്ചു നൽകി രാജ്യത്തെ ജനങ്ങൾ

0
ഡൽഹി : ജന്തർ മന്തറിൽ നടക്കുന്ന സിജെപി സമരത്തിന് പിന്തുണയർപ്പിച്ചു കൊണ്ട്...