തിരുവനന്തപുരം : നവകേരള സദസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇതിൻറെ പേര് നവ കേരള സദസ് എന്നല്ല നാടുവാഴി സദസാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. ജനങ്ങളെ കാണാൻ പണ്ടുകാലത്ത് നാടുവാഴികൾ എഴുന്നള്ളുന്നത് പോലെയാണ് പിണറായിയുടെ നാടുവാഴി സദസെന്ന് വി മുരളീധരൻ പറഞ്ഞു. ഈ യാത്ര കേരളത്തിലെ പട്ടിണി പാവങ്ങളോടുള്ള വെല്ലുവിളിയാണെന്നും സാമ്പത്തിക പ്രതിസന്ധികാലത്ത് നടത്തേണ്ട യാത്രയാണോ ഇതെന്ന് ജനങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. യാത്രയുടെ കാര്യം ചോദിക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധിയില്ല പെൻഷൻ കാര്യവും കർഷകരുടെ കാര്യവും ചോദിക്കുമ്പോൾ പ്രതിസന്ധിയാണെന്ന് പറയുന്നുവെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ജനങ്ങളെ കാണിക്കാൻ പറ്റാത്ത അത്ര ആഡംബരമാണ് ബസ്സിനുള്ളിലെന്ന് മുരളീധരൻ പറഞ്ഞു. കാസർഗോഡ് ഗസ്റ്റ് ഹൗസിൽ എല്ലാ മന്ത്രിമാരുടെയും വാഹനങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്ര കഴിഞ്ഞു വരുമ്പോൾ ബസ്സിനെ അല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയെ മ്യൂസിയത്തിൽ വെക്കുമെന്നും വി മുരളീധരൻ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























