പത്തനംതിട്ടയിലെ അഞ്ചു മണ്ഡലങ്ങളിലും ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടും ; യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ്‌ മാമ്മന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തെ ഇടതുപക്ഷ ഭരണത്തില്‍ മടുത്തിരിക്കുകയാണ് ജനങ്ങള്‍. കൊള്ളയും കൊലപാതകവും അഴിമതിയും നാട് കീഴടക്കിയ ആ പത്തുവര്‍ഷങ്ങള്‍ക്ക് വിരാമം കുറിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക്‌ സമാധാനത്തോടെ ജീവിക്കുവാന്‍ കഴിയണം. നാടിന് നട്ടെല്ലായ യുവജനങ്ങള്‍ക്ക് നാട്ടില്‍ത്തന്നെ മെച്ചപ്പെട്ട ജോലി ലഭിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി കഴിഞ്ഞു. കേരളത്തില്‍ യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക മേഖല പാടേ തകര്‍ന്നുകഴിഞ്ഞു. കയ്യില്‍ പണമില്ലാതെ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനങ്ങളെ പട്ടിണിയിലേക്ക്‌ തള്ളിവിട്ടു. വ്യാപാര രംഗം കുത്തകകള്‍ക്ക് മാത്രമുള്ളതാക്കി. ലക്ഷക്കണക്കിന്‌ ആളുകളുടെ ഉപജീവനമാര്‍ഗ്ഗമായ ചെറുകിട വ്യാപാരരംഗം തകര്‍ന്നു തരിപ്പണമായി. വന്യമൃഗ ശല്യംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വിലയില്ലാതായി. നികുതി അടിക്കടി കൂട്ടി ജനങ്ങളെ ഞെക്കിപ്പിഴിയുകയാണ് പിണറായി സര്‍ക്കാര്‍. ഇതിനൊക്കെ പരിഹാരം കാണുവാന്‍  യു.ഡി.എഫിന്റെ നേത്രുത്വത്തിലുള്ള ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് കേരളജനതയുടെ ആവശ്യമായി മാറിക്കഴിഞ്ഞുവെന്നും അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...

ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

0
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ...

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

0
മലപ്പുറം: പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. മലപ്പുറം വാഴയൂർ പഞ്ചായത്തിലാണ്...

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....