കാലാവസ്ഥാ തകർച്ച തുടങ്ങി ; മുന്നറിയിപ്പ്‌ നൽകി യുഎൻ

For full experience, Download our mobile application:
Get it on Google Play

കാലിഫോര്‍ണിയ: കാലാവസ്ഥാ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന. കടന്നുപോയത് ഉത്തരാര്‍ധഗോളത്തിന്റെ ചരിത്രത്തിലെ ചൂടേറിയ വേനലെന്ന ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസിന്റെ കണക്കുകള്‍ അധികരിച്ചാണ് ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോര്‍ട്ട്.

കഴിഞ്ഞത് ചരിത്രത്തിലെ ചൂടേറിയ ആഗസ്ത് മാത്രമല്ല, ചരിത്രത്തിലെ രണ്ടാമത്തെ ചൂടേറിയ മാസവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നുവര്‍ഷമായി സമുദ്രതാപനിലയും വളരെ ഉയര്‍ന്ന നിലയിലാണ്. ‘കാലാവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ തകരുകയാണ്. ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ ഇതിന്റെ ഭാഗമാണ്’ – യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിൽ റോഡിൽ കുഴഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ ; സിപിആർ നൽകി ജീവൻ രക്ഷിച്ച് പോലീസുകാർ

0
ബെംഗളൂരു : റോഡിൽ കുഴഞ്ഞുവീണ സ്കൂട്ടർ യാത്രികന് സി.പി.ആർ നൽകി ജീവൻ...

നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം

0
ശ്രീനഗർ: നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ...

ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

0
തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും....

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...