സര്‍വകലാശാലകളില്‍ അവസാനവര്‍ഷ പരീക്ഷകള്‍ റദ്ദാക്കണം : യുജിസി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ റദ്ദാക്കാന്‍ യുജിസി ശുപാര്‍ശ. മുന്‍ സെമസ്റ്റര്‍ പരീക്ഷകളുടെയും ഇന്റേണല്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനാണ് യുജിസി സമിതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഹരിയാന യൂണിവേഴ്‌സിറ്റി വൈസ്‌ചാൻസിലർ ആര്‍ കുഹാദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയുടെതാണ് ശുപാര്‍ശ. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നടത്തുന്നതില്‍ കാലതാമസം വരുന്നതിനാലാണ് ഇങ്ങനെയൊരു നിർദ്ദേശം.

ജൂലൈയില്‍ ആരംഭിക്കേണ്ട അവസാന സെമസ്റ്റര്‍ പരീക്ഷ നടത്തുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് രോഗം ബാധിക്കുന്നതിന് കാരണമാകുമെന്ന് സമിതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തുന്നതില്‍ അതൃപ്തിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വ്യാപനം അവസാനിച്ച ശേഷം പരീക്ഷയെഴുതാന്‍ അവസരം നല്‍കാമെന്നും സമിതി നിർദ്ദേശിച്ചു.

നാല്‍പ്പത് കേന്ദ്ര സര്‍വകലാശാലകള്‍ക്കും നൂറോളം സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ക്കും കോളേജുകള്‍ക്കും ഇത് ബാധകമാണ്. പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ആരംഭിക്കുന്ന സെമസ്റ്റര്‍ ഒക്ടോബറിലേക്ക് മാറ്റണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...