സംസ്കൃത സർവകലാശാലാ വി.സി ; അപേക്ഷിച്ചത് ഏഴുപേർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒരാളുടെ പേരുമാത്രം സമർപ്പിച്ച സംസ്കൃത സർവകലാശാലാ വി.സി നിയമനത്തിന് അപേക്ഷിച്ചത് ഏഴുപേർ. അപേക്ഷകരിൽനിന്ന് തെരഞ്ഞടുത്തവരുടെ പാനൽ സമർപ്പിക്കുന്നതിനു പകരം ഒരാളുടെ പേരുമാത്രം നിർദേശിച്ചതാണ് ഗവർണർ ഫയൽ മടക്കാനിടയാക്കിയത്. എന്നാൽ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഒരാളോട് ഒരു പേരുമാത്രം സമർപ്പിച്ചാൽ മതിയെന്ന് ഗവർണർ നിർദേശിച്ചതിനാലാണ് അങ്ങനെ ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. കാലടി സംസ്കൃത സർവകലാശാലയ്ക്ക് വി.സി യെ കണ്ടെത്താൻ കമ്മിറ്റിയെ നിയോഗിച്ചത് സെപ്റ്റംബർ ഒൻപതിനായിരുന്നു. സർവകലാശാലാ നിയമപ്രകാരം രണ്ടുമാസമാണ് കമ്മിറ്റിയുടെ കാലാവധി. ഈ കാലാവധിക്കുള്ളിൽ വി.സി നിയമനത്തിനായി പരിഗണിക്കേണ്ടവരുടെ പേരുകൾ ഉൾക്കൊള്ളിച്ച് പാനൽ ഗവർണർക്ക് സമർപ്പിക്കണം.

എന്നാൽ വി.സി നിർണയ സമിതിയുടെ കാലാവധി കഴിഞ്ഞെന്ന കാരണം പറഞ്ഞാണ് സർക്കാർ ഒരാളുടെ പേരുമാത്രം ഉൾക്കൊള്ളിച്ച് ശുപാർശ നൽകിയത്. ഈ ഫയലാണ് ഗവർണർ തിരിച്ചയച്ചത്. ഈ സാഹചര്യത്തിൽ വീണ്ടും പാനൽ സമർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന സൂചനയാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ നടത്തിയത്. നിർണയ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമേ വി.സി നിയമനം നടത്താവൂ എന്നാണ് യു.ജി.സി വ്യവസ്ഥ. സമിതിയുടെ കാലാവധി അവസാനിച്ചാൽ ഗവർണർ വീണ്ടും വി.സി നിർണയസമിതി രൂപവൽകരിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...