അന്യായമായ തൊഴിൽ നികുതി വർദ്ധനവ് ; തിങ്കളാഴ്ച രാവിലെ പത്തനംതിട്ട നഗരസഭയുടെ മുമ്പില്‍ വ്യാപാരികളുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ അശാസ്ത്രീയവും അന്യായവുമായ തൊഴില്‍ നികുതി വർദ്ധനവിനെതിരെ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റിന്റെ നേത്രുത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസിനു മുമ്പില്‍ നടക്കുന്ന സമരം ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ഏ.ജെ ഷാജഹാൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ടി.ടി അഹമ്മദ് അധ്യക്ഷത വഹിക്കും. നഗരസഭാ പ്രദേശത്തെ മുഴുവന്‍ വ്യാപാരികളും ജീവനക്കാരും പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

മുന്‍ കാലങ്ങളില്‍ നിന്നും വിഭിന്നമായി പലമടങ്ങാണ് തൊഴില്‍ കരം പത്തനംതിട്ട നഗരസഭ കൂട്ടിയിരിക്കുന്നത്. ഇതില്‍ ഒരു ന്യായവുമില്ല. കടുത്ത സാമ്പത്തിക പ്രയാസത്തില്‍ക്കൂടി മുമ്പോട്ടുപോകുന്ന ചെറുകിട വ്യാപാരമേഖലക്ക് അന്യായമായ ഈ നിരക്ക് വര്‍ധനവ്‌ താങ്ങാന്‍ കഴിയില്ല. മിക്ക വ്യാപാരങ്ങളും ഓണ്‍ ലൈന്‍ ആയിക്കഴിഞ്ഞു. കുത്തക കമ്പിനികളും കോര്‍പ്പറേറ്റുകളും  വ്യാപാരമേഖല കയ്യടക്കിക്കഴിഞ്ഞു. ചെറുകിട വ്യാപാര മേഖല ഇന്ന് നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. ഈ അവസരത്തില്‍ സാധാരണക്കാരായ വ്യാപാരികള്‍ക്ക് കൈത്താങ്ങാകേണ്ടിയിരുന്ന നഗരസഭാ അവരെ ഞെക്കിക്കൊല്ലുവാനാണ് ശ്രമിക്കുന്നത്.

നഗരസഭാ പ്രദേശത്തെ ഓരോ വ്യാപാരിക്കും പത്തനംതിട്ട നഗരസഭയുമായി അഭേദ്യ ബന്ധമാണ് ഉള്ളത്. ഇക്കാര്യം കണക്കിലെടുത്തുകൊണ്ടുതന്നെ നഗരസഭാ അധികൃതര്‍ പുനര്‍ചിന്തനം നടത്തണമെന്നും ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നികുതി പരിഷ്കാരങ്ങളില്‍ നിന്നും പിന്തിരിയണമെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റ് പ്രസിഡന്റ്  ടി.ടി അഹമ്മദ്, ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ്‌ അജന്ത, ട്രഷറര്‍  ഗീവര്‍ ജോസ് കുന്നംകുളം,  വൈസ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, മുഹമ്മദ്‌ ഹനീഫ്, ജോര്‍ജ്ജ് വര്‍ഗീസ്‌ വോക്കേഴ്സ്, സലിംകുമാര്‍ ഹെയ് ഡേ, സെക്രട്ടറി കെ.സി വര്‍ഗീസ്‌, മിത്രന്‍ ചിത്രരംഗ്, അഹമ്മദ്‌ സാലി, ഹനീഫ ഹാഷിമ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് വഴി പണം തട്ടിപ്പ് ; മുന്നറിയിപ്പുമായി വൈസ്...

0
തിരുവനന്തപുരം : കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്‌സൈറ്റിലൂടെ പണം തട്ടിപ്പ്....

സെക്യൂരിറ്റി ജീവനക്കാരനായ യുവാവ് പുഴയിലേക്ക് ചാടുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി ; രക്ഷിച്ച് കരയ്‌ക്കെത്തിച്ചെങ്കിലും...

0
കോഴിക്കോട്: പുഴയില്‍ ചാടിയ സെക്യൂരിറ്റി ജീവനക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര...

കൊക്കെയ്ൻ ഉപയോഗം ; നിക് കിർഗിയോസിന്റെ വിലക്ക് ഒരു മാസമായി കുറച്ചു

0
കാൻബെറ : കൊക്കെയ്ൻ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ ടെന്നീസ് താരം നിക്...

പ്രതിപക്ഷ ഉപനേതൃപദവി തർക്കം ; പ്രശ്നം കേരളത്തിൽ പരിഹരിക്കും ; ചർച്ചകളിലൂടെ പരിഹാരം കാണുമെന്ന്...

0
ഡൽഹി : പ്രതിപക്ഷ ഉപനേതൃപദവി തർക്കത്തിൽ പ്രതികരണവുമായി എംഎ ബേബി. പ്രശ്നം...