ജമ്മുകാശ്മീര്‍: അജ്ഞാത രോഗം ബാധിച്ച് ഉധംപുരില്‍ 10 കുട്ടികള്‍ മരിച്ചു. ആറുപേരുടെ നില ഗുരുതരമായി തുടരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്നവരെല്ലാം നാലു വയസ്സില്‍ താഴെയുള്ളവരാണ്. ഇവര്‍ മൂന്ന് ആശുപത്രികളിലാണ് ചികിത്സ തേടിയിരിക്കുന്നത്. രോഗകാരണം കണ്ടുപിടിക്കാന്‍ നിരവധി ഡോക്ടര്‍മാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പനി, ഛര്‍ദി, മൂത്രതടസ്സം എന്നിവക്ക് ചികിത്സ തേടിയവരാണ് മരിച്ചത്.
റാംനഗര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ വിവിധ ഗ്രാമങ്ങളില്‍നിന്നുള്ള കുട്ടികളാണ് ചികിത്സ തേടിയത്. 40 കിലോമീറ്റര്‍ പരിധിയിലെ ഗ്രാമങ്ങളിലാണ് രോഗം പടര്‍ന്നത്. അസുഖം അതിവേഗം വൃക്കയെ ബാധിച്ചാണ് കുട്ടികള്‍ മരിക്കുന്നതെന്ന് ഉധംപുര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ കെ.സി. ദോഗ്ര പറഞ്ഞു.