മാസ്റ്റര്‍ പ്ലാനിലെ അനാവശ്യ നിയന്ത്രണങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാന സര്‍ക്കാരും മുന്‍ നഗരസഭാ സെക്രട്ടറിയും : കൊടിക്കുന്നില്‍ സുരേഷ് എംപി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : സോണ്‍ നിയന്ത്രണങ്ങളോടുകൂടിയ മാസ്റ്റര്‍ പ്ലാനിലെ അനാവശ്യ നിയന്ത്രണങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാന സര്‍ക്കാരും മുന്‍ നഗരസഭാ സെക്രട്ടറിയുമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ചെങ്ങന്നൂര്‍ നഗരസഭയിലും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മനുഷ്യ നിര്‍മ്മിതമായ 2018ലെ വെള്ളപ്പൊക്കത്തിന്‍റെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍, മാനന്തവാടി എന്നീ നഗരസഭകളില്‍ ദുരന്ത അപായസാധ്യത കണക്കിലെടുത്തിട്ടുള്ള മാസ്റ്റര്‍ പ്ലാന്‍ ആണ് സര്‍ക്കാര്‍ തയ്യാറാക്കിയത്.

മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത് സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ടൗണ്‍ പ്ലാനിങ് ഉദ്യോഗസ്ഥരാണ്. സോണുകളിലെ കടുത്ത നിയന്ത്രണങ്ങള്‍ ജനപ്രതിനിധികളെയും പൊതുജനങ്ങളെയും ബോധ്യപ്പെടുത്താതെ മറച്ചുവെച്ച് കരട് മാസ്റ്റര്‍ പ്ലാന്‍ പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിച്ചത് മുന്‍ നഗരസഭാ സെക്രട്ടറി എസ്.നാരായണനാണ്. ചെങ്ങന്നൂര്‍ നഗരസഭയില്‍ സെക്രട്ടറിയായി ജോലി ചെയ്ത കാലഘട്ടത്തില്‍ നഗരസഭ ഭരണം അട്ടിമറിക്കുന്നതിനും ജനപ്രതിനിധികളെ കള്ള കേസില്‍ കുടുക്കുന്നതിനും ശ്രമിച്ച നഗരസഭാ സെക്രട്ടറിയാണ് എസ്.നാരായണന്‍. ഇടതുപക്ഷം ഇത്തരത്തിലുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ഭരണ സമിതിയെ വെട്ടിലാക്കാന്‍ നാരായണനെ ചുമതലപ്പെടുത്തുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ച മറച്ചുവെയ്ക്കാനാണ് എം.എല്‍.എ മാസ്റ്റര്‍ പ്ലാനിനെതിരെ രംഗത്തിറങ്ങിയത്. എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം. അപാകതകള്‍ പരിഹരിക്കാന്‍ നഗരസഭ ചിട്ടയായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. പരാതികള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന വ്യാജ പ്രചരണമാണ് ജനങ്ങളെ ആശങ്കയിലാക്കിയത്. ഡിസംമ്പര്‍ 5 മുതല്‍ റീ സര്‍വ്വേ നടത്തി കരട് മാസ്റ്റര്‍ പ്ലാന്‍ നഗരസഭ പുന:പ്രസിദീകരിക്കും. യഥാര്‍ത്ഥ മാസ്റ്റര്‍ പ്ലാന്‍ പ്രസിദ്ധീകരിക്കുന്നതുവരെ കരട് മാസ്റ്റര്‍ പ്ലാനിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരമാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ വടികൊണ്ട് അടിച്ച് ഓടിച്ചു ; കെഎസ്‌ആർടിസി ജീവനക്കാരനെതിരെ പരാതി

0
പത്തനംതിട്ട : അടൂരിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ കെഎസ്ആർടിസി ജീവനക്കാരൻ മർദ്ദിച്ചെന്ന് പരാതി....

മാസപ്പടി കേസ് ; ശശിധരൻ കർത്തയുടെ മകളും ചോദ്യമുനയിൽ , ഷിബി എസ് കർത്തയെ...

0
കൊച്ചി : മാസപ്പടി കേസിൽ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടന്നിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ്...

ശബരിമല സ്വര്‍ണക്കൊള്ള കേസ് ; എ പത്മകുമാറിന്റെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണത്തിന്‍റെ കാര്യമില്ലെന്ന് രമേശ്...

0
തൃശ്ശൂര്‍: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എ പത്മകുമാറിന്റെ വെളിപ്പെടുത്തലിൽ പ്രത്യേകിച്ച് അന്വേഷണത്തിന്റെ...

നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിറ്റു ; ബീഹാറിൽ നാലുപേർ അറസ്റ്റിൽ

0
പാട്‌ന : ബീഹാറിലെ മുസാഫർപൂർ ജില്ലയിലെ ഉദ്യോഗാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും നീറ്റ്...