നവകേരള സൃഷ്ടിക്കായി സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നു : മന്ത്രി ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : നവകേരള സൃഷ്ടിക്കായി സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന ജില്ലയിലെ അവസാന സദസ്സായ അടൂര്‍ മണ്ഡലത്തിലെ വൈദ്യന്‍സ് ഗ്രൗണ്ടില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം. ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ് ലൈന്‍, ഹൈവേ വികസനം തുടങ്ങി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ചവയ്ക്കുന്നത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, പാര്‍പ്പിടങ്ങള്‍, ജലം, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങി നാടിന്റെ വികസനം ലക്ഷ്യമാക്കി എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപ്പാക്കുന്നു. മലയോര ഹൈവേയ്ക്കായി 35,000 കോടി രൂപ ചെലവഴിച്ചു.

എംപാനല്‍ ജീവനക്കാര്‍ക്കു പുനര്‍നിയമനം നടത്തി, കെ സ്വിഫ്റ്റ്, ബജറ്റ് ടൂറിസം, ലോജിസ്റ്റിക് കൊറിയര്‍ സര്‍വീസ്, ഗ്രാമവണ്ടി, ശബരിമല തീര്‍ഥാടനകേന്ദ്രത്തിലെ സേഫ്‌സോണ്‍ പദ്ധതി, സ്മാര്‍ട്ട് ഡ്രൈവിംങ് ലൈസന്‍സ്, എഐ കാമറ, തുടങ്ങിയ പദ്ധതികളിലൂടെ മികച്ച പ്രവര്‍ത്തനം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത പ്രതിസന്ധികള്‍ നേരിട്ടാണ് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്. കോവിഡ്കാലത്ത് മികച്ച ചികിത്സ നല്‍കാന്‍ സാധിച്ചു. സമാനതകളില്ലാത്ത വികസന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഫലമായി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ജനകീയ പരിപാടിക്കാണ് നവകേരള സദസ്സ് സാക്ഷ്യം വഹിക്കുന്നത്. നാനാതുറമുഖങ്ങളില്‍ നിന്നുള്ളവരുടെ സംഗമം കൂടിയായി നവകേരളസദസ്സ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...