അശാസ്ത്രീയമായ ഓട നിർമ്മാണം ; മങ്ങാരം കുളത്തിൽപ്പടി ഭാഗത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ജനങ്ങളെ വലക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : അശാസ്ത്രീയമായ ഓട നിർമ്മാണം മൂലം മങ്ങാരം കുളത്തിൽപ്പടി ഭാഗത്ത് മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ജനങ്ങളെ വലക്കുന്നു. കോന്നി മിനി ബൈപ്പാസിന്റെ ഭാഗമായി റീ ബിൽഡ് കേരള ഇൻഷേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ ഈ ഭാഗം കോൺക്രീറ്റ് ചെയ്തത്. എന്നാൽ റോഡിന് ഇരുവശത്തും സ്വകാര്യ വ്യക്തികൾ നടത്തിയ നിർമ്മാണ പ്രവർത്തനം മൂലം ഓട ഇല്ലാതെ വരികയും ചെറിയ ഒരു മഴ പെയ്താൽ പോലും റോഡ് കുളമാവുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. 2.57 കോടി രൂപ ഭരണാനുമതി ലഭിച്ച് നിർമ്മാണം ആരംഭിച്ച പദ്ധതിയാണ് കോന്നി മിനി ബൈപ്പാസ്. എന്നാൽ ഈ ഭാഗത്ത് അശാസ്ത്രീയമായ രീതിയിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയത് മൂലം വെള്ളക്കെട്ട് മാറാത്ത സ്ഥിതിയാണ് ഉള്ളത്. കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് ചെളി കുളമായി കിടന്ന റോഡിൽ നാട്ടുകാർ സിമന്റ് കട്ടകൾ ചെളിയിൽ പാകിയതിന് ശേഷമായിരുന്നു യാത്ര ചെയ്തിരുന്നത്. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തിയിൽ റോഡ് കോൺക്രീറ്റ് ചെയ്തതോടെ സ്ഥിതി കൂടുതൽ വഷളായി. ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികൾ ഉന്നതർക്ക് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...