റാന്നിയെ ശ്വാസം മുട്ടിച്ച് അശാസ്ത്രീയമായ വണ്‍വേ സംവിധാനവും, അനധികൃത പാര്‍ക്കിംങ്ങും

For full experience, Download our mobile application:
Get it on Google Play

റാന്നി: അശാസ്ത്രീയമായ വണ്‍വേ സംവിധാനവും, അനധികൃത പാര്‍ക്കിംങ്ങും റാന്നിയെ ശ്വാസം മുട്ടിക്കുന്നു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ബ്ലോക്ക്പടി മുതല്‍ ചെത്തോങ്കര വരെയും പാതയുടെ ഇരു വശങ്ങളിലും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവ് കാഴ്ച്ചയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മാമുക്ക് ജംഗ്ഷനില്‍ സ്ഥാപിച്ച സിഗ്‌നല്‍ ലൈറ്റ് പ്രവര്‍ത്തന രഹിതമായിട്ട് വര്‍ഷങ്ങളോളം കഴിഞ്ഞിട്ടും ലൈറ്റുകള്‍ മാറ്റിവെക്കാനോ നന്നാക്കുവാനോ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകുന്നില്ല. തന്മൂലം അപകടങ്ങളും ഇവിടെ പതിവാണ്. നേരത്തെ വാഹനങ്ങളെ നിയന്ത്രിക്കുന്നതിനായി ഹോം ഗാര്‍ഡിന്റെ സേവനം ഉണ്ടായിരുന്നെങ്കിലും കാലക്രമേണ അതും ഇല്ലാതെയായി. വളരെയേറെ തിരക്കുള്ളതും റാന്നിയുടെ ഹൃദയഭാഗത്തുള്ള പ്രധാന ജംഗ്ഷന്‍ കൂടിയാണ് മാമുക്ക്. മിക്കവാറും ഗതാഗത തടസ്സം ഉണ്ടാകുമ്പോള്‍ വാഹന യാത്രക്കാര്‍ പരസ്പരം വാക്കേറ്റം ഉണ്ടാകുന്നതും ചിലപ്പോഴൊക്കെ അത് കയ്യാങ്കളിയില്‍ വരെ എത്തിയിട്ടുള്ളതായി സമീപത്തുള്ള കടക്കാരും പറയുന്നു.

സംസ്ഥാനപാത കടന്നുപോകുന്ന ഇടിയപ്പാറ ടൗണിലെയും സ്ഥിതി വ്യത്യസ്തമല്ല. വ്യാപാര സ്ഥാപനങ്ങളുടെ മുമ്പില്‍ വാഹനം പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരന്തരം വ്യാപാരികളും വാഹന ഉടമകളും തമ്മില്‍ കലഹിക്കുന്നത് സ്ഥിരം കാഴ്ചയാണ്. പഞ്ചായത്ത് വാഹന പാര്‍ക്കിംഗ് ആയി സൗകര്യം ഒരുക്കിയിട്ടുണ്ട് എങ്കിലും ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിന് ഉള്ളിലൂടെ കടന്ന് വേണം പഞ്ചായത്ത് പാര്‍ക്കിംഗ് സ്ഥലത്ത് എത്താന്‍. എന്നാല്‍ പാര്‍ക്കിങ്ങിന് നിശ്ചയിച്ചിട്ടുള്ള സ്ഥലം മഴപെയ്താല്‍ ചെളിക്കുളമായിത്തീരും. തന്നെയുമല്ല വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള യാതൊരു മുന്നൊരുക്കങ്ങളും ഈ സ്ഥലത്ത് നടത്തിയിട്ടും ഇല്ല. ഇവിടെത്തന്നെയാണ് പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റ് ഒരുക്കിയിട്ടുള്ളത്. ഫലത്തില്‍ വണ്‍വേ ആണെങ്കിലും പകലെന്നോ രാത്രിയെന്നോ ഇല്ലാതെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നത് സ്ഥിരം കാഴ്ചയാണ്. റാന്നി പോലീസിന് ടൗണിലെ ഗതാഗതക്കുരുക്ക് നിരീക്ഷിക്കുവാനോ അതിനുവേണ്ടി നടപടികള്‍ സ്വീകരിക്കുവാനോ യാതൊരു താല്‍പര്യവും ഇല്ല എന്ന മട്ടാണ്. കല്‍നട യാത്രക്കാര്‍ക്ക് വേണ്ടി റോഡിന് ഇരുവശങ്ങളിലും നടപ്പാതയുണ്ടെങ്കിലും മിക്ക സ്ഥലങ്ങളിലും വഴിയോര കച്ചവടക്കാരും സ്ഥാപനങ്ങളുടെ ബോര്‍ഡുകളും മറികടന്നു വേണം യാത്രക്കാര്‍ക്ക് കടന്നു പോകാന്‍. ബന്ധപ്പെട്ട അധികാരികള്‍ എത്രയും പെട്ടെന്ന് ഇതിനൊരു ശാശ്വത പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...