ഉത്തര്‍പ്രദേശില്‍ ക്രൂയിസര്‍ വാന്‍ ട്രക്കിലിടിച്ച്‌ അഞ്ച് തൊഴിലാളികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ ക്രൂയിസര്‍ വാന്‍ ട്രക്കിലിടിച്ച്‌ അഞ്ച് തൊഴിലാളികള്‍ മരിച്ചു. 14 പേര്‍ക്ക് പരുക്കേറ്റു. ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്കു പോയ തൊഴിലാളികള്‍ ജോലിസ്ഥലത്തേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്. ബീഹാറില്‍ നിന്ന് ഹരിയാനയിലെ അംബാലയിലേക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.  പയാഗ്പൂരിലെ സുകായ് പൂര്‍വ ക്രോസിംഗിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്റ്റേഷണറി ട്രക്കിലേക്ക് തൊഴിലാളികള്‍ സഞ്ചരിച്ച ഫോഴ്‌സ് ക്രൂയിസര്‍ വാന്‍ ഇടിക്കുകയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ച ശേഷമാണ് മൂന്നുപേര്‍ മരിച്ചത്. ജിതേന്ദ്ര ഗിരി, കാഞ്ചന്‍ റാം, സഞ്ജയ് പ്രസാദ്, ബീഹാറില്‍ നിന്നുള്ള ബസന്ത് പ്രസാദ്, ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നിന്നുള്ള പവന്‍ എന്നിവരാണ് മരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...