ഡല്‍ഹി : ഉത്തര്‍പ്രദേശില്‍ ആംആദ്മി പാര്‍ട്ടി നേതാവ് കൊല്ലപ്പെട്ട നിലയില്‍. മുരാരി ലാല്‍ ജെയിനെയാണ് ലളിത്പൂരിന് സമീപം ഒരു പാലത്തിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ബാഗും കണ്ടെത്തി. മോഷ്ടാക്കളല്ല കൊലയ്ക്കു പിന്നിലെന്ന് പോലീസ് പറഞ്ഞു. മോഷണശ്രമമായിരുന്നെങ്കില്‍ ബാഗും മൊബൈല്‍ ഫോണും നഷ്ടപ്പെടുമായിരുന്നുവെന്ന് പോലീസ് പറയുന്നു. രാഷ്ട്രീയ വൈരാഗ്യമായിരിക്കും കൊലയക്ക് പിന്നിലെന്നു കരുതുന്നു. ശരീരത്തില്‍ മുറിവുകളും ചതവുകളും ഉണ്ട്. ദുരൂഹ മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു യോഗത്തില്‍ പങ്കെടുക്കാനായാണ് മുരാരി ലാല്‍ ലഖ്നൗവിലെത്തിയത്. തുടര്‍ന്ന് ഞായറാഴ്ച രാത്രി ട്രെയിനില്‍ ലളിത്പൂരിലേക്ക് യാത്ര തിരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു.
ഉത്തര്‍ പ്രദേശില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കൊല്ലപ്പെട്ട നിലയില്‍
RECENT NEWS
Advertisment