ആശുപത്രിയില്‍ ചികില്‍സയിലിരുന്ന യുവതിയെ നേഴ്സ് മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചുകൊണ്ടുപോയ സംഭവത്തില്‍ വീഴ്ചയില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍

For full experience, Download our mobile application:
Get it on Google Play

സിതാപുര്‍ : ഉത്തര്‍പ്രദേശിലെ സിതാപുര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന യുവതിയെ നേഴ്സ് മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചുകൊണ്ടുപോയ സംഭവത്തില്‍ വീഴ്ചയില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍. ഇന്നലെയാണ് രോഗിയായ സ്ത്രീയെ മുടിയില്‍ പിടിച്ച് വലിച്ച് കട്ടിലിലേക്ക് തള്ളിയിടുന്ന വീഡിയോ പുറത്തുവന്നത്. ഒരു പുരുഷജീവനക്കാരന്‍ നേഴ്സിനെ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ അക്രമാസക്തയായ രോഗിയെ നിയന്ത്രിക്കാനാണ് നേഴ്സ് ഇടപെട്ടതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.കെ.സിങ് പറഞ്ഞു.

ഈമാസം പതിനെട്ടിനാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ നിന്നുപോയി. അന്നുരാത്രി പന്ത്രണ്ടിനും ഒരുമണിക്കുമിടയില്‍ ശുചിമുറിയില്‍ പോയ യുവതി പെട്ടെന്ന് അക്രമാസക്തയാകുകയും കൈകളിലെ വളകള്‍ ഇടിച്ച് പൊട്ടിക്കുകയും വസ്ത്രം കീറാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ‍ഡോ. സിങ് പറഞ്ഞു. ഈ സമയത്താണ് നേഴ്സ് യുവതിയെ നിയന്ത്രിക്കാന്‍ ശ്രമിച്ചത്.

മറ്റുവാര്‍ഡുകളില്‍ നിന്നുള്ള നേഴ്സുമാര്‍ കൂടി സഹായിച്ചാണ് യുവതിയെ കീഴ് പ്പെടുത്തിയത്. രോഗിയെ പിന്നീട് മരുന്ന് കുത്തിവെച്ച് മയക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ എത്തിയപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. എന്നാല്‍ ദൃശ്യങ്ങളില്‍ ഒരു നേഴ്സ് മാത്രമാണ് യുവതിയെ മുടിക്ക് കുത്തിപ്പിടിച്ച് കൊണ്ടുപോകുന്നത്. വീഡിയോ പുറത്തുവന്നതോടെ അതിരൂക്ഷമായ വിമര്‍ശനമാണ് ആശുപത്രിക്കുനേരെ ഉയര്‍ന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033


dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...

ആര്‍എസ്എസിനോട് വെറുതെ മുട്ടാൻ നിൽക്കേണ്ട, മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കളുടേത് : കെ...

0
കോഴിക്കോട്: ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ടെന്നും മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും...

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...