18 പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ യുപി സ്കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഷാജഹാൻപൂർ: 18 പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് യു.പി സ്കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. കമ്പ്യൂട്ടർ അധ്യാപകനായ പ്രതിയെ പിന്തുണച്ചതിന് സ്‌കൂൾ പ്രിൻസിപ്പലിനും അസിസ്റ്റന്‍റ് ടീച്ചർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് ഞായറാഴ്ച പറഞ്ഞു.മൂന്ന് പ്രതികൾക്കെതിരെയും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, ഐപിസി, പോക്‌സോ (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഷാജഹാൻപൂരിലെ തിൽഹാർ പോലീസാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി ഷാജഹാൻപൂർ സീനിയർ പോലീസ് സൂപ്രണ്ട് എസ് ആനന്ദ് എഎൻഐയോട് പറഞ്ഞു. നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ശിശുക്ഷേമ സമിതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്പ്യൂട്ടര്‍ അധ്യാപകന്‍ തന്നെയും മറ്റ് വിദ്യാർഥിനികളെയും അനുചിതമായി സ്പർശിക്കാറുണ്ടെന്ന് പെൺകുട്ടികളിലൊരാൾ മാതാപിതാക്കളോട് പറഞ്ഞിരുന്നു. തുടർന്ന് ഈ പെൺകുട്ടികളുടെ രക്ഷിതാക്കൾ സ്‌കൂൾ റെയ്ഡ് ചെയ്യുകയും സ്‌കൂളിലെ ടോയ്‌ലറ്റിൽ നിന്ന് ഉപയോഗിച്ച ഗർഭനിരോധന ഉറകൾ കണ്ടെടുക്കുകയും ചെയ്തു.സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.പ്രിൻസിപ്പലിനെയും അസിസ്റ്റന്‍റ് ടീച്ചറെയും വിദ്യാഭ്യാസ വകുപ്പ് അധികൃതർ സസ്‌പെൻഡ് ചെയ്തു.”കമ്പ്യൂട്ടർ അധ്യാപകനെതിരെ വകുപ്പുതല അന്വേഷണത്തിന് നടപടി തുടങ്ങിയിട്ടുണ്ട്, ഉടൻ പൂർത്തിയാകും ”ബേസിക് ശിക്ഷാ അധികാരി (ബിഎസ്‌എ) കുമാർ ഗൗരവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...