പത്തനംതിട്ട : യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിലെ പ്രതികളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 26 ന് രാത്രി 9 മണികഴിഞ്ഞ് യുവതിയെ വീട്ടിൽ നിന്നും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി ഇടവഴിയിലൂടെയും മറ്റും ഓടിച്ച് മൈതാനത്തിലെത്തിച്ചശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ഭർത്താവിന്റെ സുഹൃത്തുക്കളാണ് പ്രതികൾ ഇവരുടെ സുഹൃത്ത് സുഖമില്ലാതെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രമാടം തെങ്ങുംകാവ് മല്ലശ്ശേരി തറശ്ശേരിൽ വീട്ടിൽ നിന്നും അങ്ങാടിക്കൽ വില്ലേജിൽ ഗണപതി അമ്പലത്തിന് സമീപം മംഗലത്ത് വീട്ടിൽ താമസം സുകുമാരന്റെ മകൻ അനിഷ് കുമാർ(41), വള്ളിക്കോട് വാഴമുട്ടം ചിഞ്ചുഭവനം വീട്ടിൽ രാമചന്ദ്രന്റെ മകൻ കുട്ടൻ എന്ന് വിളിക്കുന്ന രഞ്ജിത് ( 34) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തേതുടർന്ന് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. കോന്നി ഡി.വൈഎസ്പി രാജപ്പന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. എസ്. ഐ മാരായ സജു ഏബ്രഹാം, രവീന്ദ്രൻ ഏ.ആർ, എസ് സി പി ഓ രഞ്ജിത്, സി പി ഓമാരായ ബിജു വിശ്വനാഥ്, അൽസാം, പ്രസൂൺ, ഷിനു, ദീനേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഒന്നാം പ്രതി അനീഷ് 2018 മുതൽ കോന്നി പത്തനംതിട്ട എന്നീ പോലീസ് സ്റ്റേഷനുകളിലെ മോഷണം ,അടിപിടി ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രണ്ടാം പ്രതി 2013 മുതൽ തീവെയ്പ്പ്, മോഷണം, സ്ത്രീകൾക്ക് നേരേ അതിക്രമം, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി കോന്നി കേസിൽ രജിസ്റ്റർ ചെയ്ത കേസുകളിലും പ്രതിയായിട്ടുണ്ട്. 2018 ലെ മോഷണക്കേസിൽ ഇവർ കൂട്ടുപ്രതികളാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































