ദില്ലി: ഫോൺ പേ, ഗൂഗിൾ പേ എന്നിവയെ മറികടന്ന് ഇന്ത്യൻ ഫിൻടെക് ഭീമനായ പേടിഎം. 2022- 23 സാമ്പത്തിക വർഷത്തിലെ വരുമാന റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ പേടിഎമ്മിന്റെ വരുമാനം 7,991 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ ഒമ്പത് മാസങ്ങളിലെ ഫോൺ പേയുടെ വരുമാനമായ 1,912 കോടി രൂപയേക്കാൾ മുന്നിലാണ് പേടിഎമ്മിന്റെ വരുമാനം. 2,334 കോടി രൂപയാണ് പേടിഎമ്മിന്റെ ആദ്യ പാദ വരുമാനം.
ഫോൺപേയും ഗൂഗിൾ പേയും യുപിഐ പി2പിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ബിസിനസ്സിന്റെ വൈവിധ്യവൽക്കരണത്തിലാണ് പേടിഎം ശ്രദ്ധീകരിച്ചത്. വാസ്തവത്തിൽ പേടിഎം മർച്ചന്റ് പേയ്‌മെന്റുകള്‍ക്ക് കൂടുതൽ ശ്രദ്ധ നൽകിയെന്ന് പറയാം. നാലാം പാദത്തിൽ, വാർഷികാടിസ്ഥാനത്തിൽ 101 ശതമാനം വർധിച്ച് 182 കോടി രൂപയുടെ യുപിഐ ഇൻസെന്റീവും പേടിഎമ്മിനുണ്ടായിരുന്നു.
വാലറ്റ്, യുപിഐ, പോസ്റ്റ്‌പെയ്ഡ്, ഫുഡ് വാലറ്റ്, ഫാസ്‌ടാഗ് തുടങ്ങിയ പേയ്‌മെന്റ് സംവിധാനങ്ങളും പേയ്‌മെന്റ് ബാങ്കിലൂടെ വാഗ്ദാനം ചെയ്ത സേവനങ്ങളുമുപയോഗിച്ച് പേടിഎം വിപണിയിൽ മാറ്റങ്ങൾ കൊണ്ടുവന്നു. കൂടാതെ കമ്പനി വായ്പകൾ നൽകാനും ആരംഭിച്ചിരുന്നു. പേടിഎം പ്ലാറ്റ്‌ഫോം വഴി വിതരണം ചെയ്യുന്ന വായ്പകളുടെ മൂല്യത്തിൽ 364 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ, സാമ്പത്തിക സേവനങ്ങൾക്കും മറ്റുമുള്ള വരുമാനം 183 ശതമാനം വർധിച്ച് 475 കോടി രൂപയായി. 2023 സാമ്പത്തിക വർഷത്തിൽ, ഫിനാൻഷ്യൽ സർവീസസിൽ നിന്നുള്ള വരുമാനം 252 ശതമാനം ഉയർന്ന് 1,540 കോടി രൂപയായി. സെയിൽസ്, മാൻപവർ, ടെക്നോളജി മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി ഗണ്യമായ നിക്ഷേപമാണ് പേടിഎം നടത്തുന്നത്. ഇതിലൂടെ കൂടുതൽ വളർച്ച പേടിഎം ലക്ഷ്യമിടുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































