കൊറോണ വാക്‌സിൻ കുത്തിവെയ്‌പ്പിൽനിന്നും രക്ഷപെടാൻ സരയുനദിയിലേക്ക് എടുത്ത് ചാടി യുപിയിലെ ഗ്രാമവാസികൾ

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : രാജ്യത്ത് കൊറോണയെ ഏതുവിധേനയും പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ വാക്‌സിൻ ഭീതി സംബന്ധിച്ച്‌ ഒരു വിചിത്രമായ റിപ്പോർട്ടാണ് ഉത്തർപ്രദേശിൽ നിന്ന് വരുന്നത്. യുപിയിലെ ബറാബങ്കിയിലെ ഗ്രാമവാസികൾ കൊറോണ വാക്‌സിൻ കുത്തിവെപ്പ് ഒഴിവാക്കാൻ സരയുനദിയിലേക്ക് എടുത്ത് ചാടി. ആരോഗ്യപ്രവർത്തകർ ഗ്രാമത്തിലെത്തി കുത്തിവെയ്പ്പെടുക്കാൻ തുടങ്ങിയതോടെയാണ് സംഭവം.

ശനിയാഴ്ചയാണ് സംഭവമുണ്ടായതെന്ന് രാംനഗർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് രാജീവ് കുമാർ ശുക്ല പറഞ്ഞു. വാക്‌സിനേഷന്റെ പ്രാധാന്യമടക്കം വെളിപ്പെടുത്തി ആളുകളെ ബോധവത്കരണം നടത്തിയിട്ടും ഗ്രാമത്തിലെ 14 പേർ മാത്രമാണ് വാക്‌സിൻ എടുക്കാൻ തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനല്ല വിഷമാണ് കുത്തിവെക്കുന്നത് എന്ന് ചിലർ പ്രചരണം നടത്തിയതിനാലാണ് നദിയിലേക്ക് ചാടിയതെന്നാണ് ഗ്രാമീണർ വിശദീകരിക്കുന്നത്.

അതേ സമയം കൊറോണ വ്യാപനത്തിനിടെ രാജ്യത്ത് കടുത്ത വാക്‌സിൻ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. 18 മുതൽ 44 വയസ് വരെയുള്ളവർക്കുള്ള വാക്‌സിനേഷൻ ലഭ്യതകുറവ് മൂലം നിർത്തിവെച്ചതായി വിവിധ സംസ്ഥാനങ്ങൾ അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...