എന്റെ കേരളം : ഉപന്യാസ രചനയുടെ ഫലം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന എന്റെ കേരളം – പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി സാക്ഷരതാ മിഷന്റെ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ക്ക് നടത്തിയ ജില്ലാതല ഉപന്യാസ രചനയുടെ ഫലം പ്രഖ്യാപിച്ചു. പത്താംതരം തുല്യതാ വിഭാഗത്തില്‍ റാന്നി എം.എസ് ഹയര്‍ സെക്കന്‍ഡറി പഠനകേന്ദ്രത്തിലെ രമാദേവി വിആര്‍ ഒന്നാം സ്ഥാനവും കോന്നി ഗവ.ഹയര്‍ സെക്കന്‍ഡറി പഠനകേന്ദ്രത്തിലെ അജിതകുമാരി രണ്ടാം സ്ഥാനവും നേടി.

ഹയര്‍ സെക്കന്‍ഡറി തുല്യതാ വിഭാഗത്തില്‍ റാന്നി എം.എസ് ഹയര്‍ സെക്കന്‍ഡറി പഠനകേന്ദ്രത്തിലെ ശ്രീദേവി സുരേഷ് ഒന്നാം സ്ഥാനവും കുളനട പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി പഠനകേന്ദ്രത്തിലെ രാധാമണി എന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാതല മത്സരത്തിന് മുന്നോടിയായി എല്ലാ പഠന കേന്ദ്രങ്ങളിലും ഉപന്യാസ രചനാ മത്സരങ്ങള്‍ നടത്തിയിരുന്നു.

പഠനകേന്ദ്രം തലത്തില്‍ ഒന്നാം സ്ഥാനം നേടിയ രചനകളെ ഉള്‍പ്പെടുത്തിയാണ് ജില്ലാതല മത്സരം നടത്തിയത്. ”നവകേരളവും സര്‍ക്കാരിന്റെ വികസന പദ്ധതികളും” എന്നതായിരുന്നു വിഷയം. എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ സമാപന ചടങ്ങില്‍ ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...