എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക ; ഒപ്പ് ശേഖരണം ആരംഭിച്ച് എടത്വ വികസന സമിതി

For full experience, Download our mobile application:
Get it on Google Play

എടത്വ : എടത്വയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്രമായ വികസനത്തിന് എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക എന്ന ആവശ്യവുമായി എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണയജ്ഞത്തിന് തുടക്കമായി.എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്ന പൊതു സമ്മേളനം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിച്ചു.രക്ഷാധികാരിഷാജി മാധവൻ പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി ജോജി കരിക്കംപ്പള്ളിൽ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌മാരായ ജോർജ്ജ് തോമസ് കളപ്പുര, അഡ്വ ഐസക്ക് രാജു, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള,ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, സാബു മാത്യു കളത്തൂർ, പി.സി ജോസഫ് , ടോമിച്ചൻ കളങ്ങര, ബാബു കൊഴുപ്പക്കളം, ബിനോമോൻ പഴയമഠം, കെജി ശശിധരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് അപ്പർ കുട്ടനാട് താലൂക്ക് സമ്പാദക സമിതി രൂപികരിച്ചു.

അഡ്വ. ഐസക്ക് രാജു ( ചെയർമാൻ ), ആന്റണി ഫ്രാൻസിസ് കട്ടപ്പുറം (വൈസ് ചെയർമാൻ ) ഡോ. ജോൺസൺ വാലയിൽ ഇടിക്കുള ( ജനറൽ കൺവീനർ ), ഷാജി മാധവൻ, പി.സി. ജോസഫ് ( കൺവീനേഴ്സ് ) എന്നിവരടങ്ങിയ 15 അംഗ കമ്മിറ്റി രൂപികരിച്ചു. എടത്വ ഉൾപ്പെടുന്ന റവന്യൂ താലൂക്ക് നിലവിൽ കുട്ടനാട് ആണ്.ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിന്റെ കീഴിലുള്ള ഒരു പ്രധാന ഗ്രാമമാണ് എടത്വ. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയം എന്നിവ സ്ഥിതി ചെയ്യുന്ന ഇവിടം കുട്ടനാടിന്റെ വ്യാവസായിക-വിദ്യാഭ്യാസ തലസ്ഥാനം എന്നറിയപ്പെടുന്നു. കുട്ടനാട് താലൂക്കിലെ മുട്ടാർ, തലവടി, എടത്വ, തകഴി, വില്ലേജുകളും ഇവയോട് ചേർന്ന് കിടക്കുന്നതും ഭൂമിശാസ്ത്രപരമായും , പാരിസ്ഥിതികമായും താദാത്മ്യം ഉള്ളതുമായ പ്രദേശങ്ങളെ ഉൾപ്പെടുത്തി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക എന്നതാണ് എടത്വ വികസന സമിതി മുന്നോട്ടു വയ്ക്കുന്ന നിർദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...