ഗോമൂത്ര പരാമ‍ർശത്തില്‍ ലോക്സഭയില്‍ ബഹളം ; ഖേദം പ്രകടിപ്പിച്ച് ഡിഎംകെ എംപി സെന്തില്‍ കുമാർ‍

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡിഎംകെ എംപിയുടെ ഗോമൂത്ര പരാമ‍ർശത്തില്‍ ലോക്സഭയില്‍ ബഹളം. വടക്കേ ഇന്ത്യയെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അപമാനിക്കുകയാണെന്ന് ആരോപിച്ചുള്ള ബിജെപി പ്രതിഷേധത്തിൽ സഭ പല തവണ തടസ്സപ്പെട്ടു. രാജ്യത്തെ വിഭജിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നെതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആരോപിച്ചു. അതിനിടെ, വിവാദ പരാമര്‍ശത്തില്‍ ഡിഎംകെ എംപി സെന്തില്‍ കുമാർ‍ പാര്‍ലമെന്‍റില്‍ ഖേദം പ്രകടിപ്പിച്ചു. തന്‍റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പരാമർശം പിൻവലിക്കുന്നുവെന്നും സെന്തില്‍ കുമാർ‍ പറഞ്ഞു. സഭ രേഖകളില്‍ നിന്ന് നീക്കണമെന്നും സെന്തില്‍ കുമാർ ആവശ്യപ്പെട്ടു. പരാമർശത്തില്‍ ഭരണപക്ഷത്തിന്‍റെ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് നടപടി.

ദക്ഷിണേന്ത്യയേയും ഉത്തരേന്ത്യയേയും താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി കേരളത്തില്‍ നടത്തിയ പ്രസംഗം അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിനെതിരെ ബിജെപി ആക്രമണം കടുപ്പിക്കുന്നത്. ഇന്ത്യയെ വിഭജിക്കാനാണ് കോണ്‍ഗ്രസും രാഹുലും ശ്രമിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി. ഗോമൂത്ര സംസ്ഥാനങ്ങളാണ് ബിജെപിയുടെ കൂടെ നില്ക്കുന്നതെന്ന പരാമർശത്തിൽ ഡിഎംകെ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയലും അർജുൻ റാം മേഘ്‍വാളും ലോക്സഭയില്‍ ആവശ്യപ്പെട്ടു. ബിജെപി എംപിമാരുടെ മുദ്രാവാക്യം വിളിക്കെതിരെ പ്രതിപക്ഷവും രംഗത്ത് വന്നതോടെ ലോക്സഭ നിര്‍ത്തിവെക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ...

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്

0
കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....