പാകിസ്താന്‍ വ്യോമപാത ഒഴിവാക്കാന്‍ പൈലറ്റുമാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : പാകിസ്താനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കാന്‍ അമേരിക്ക അവരുടെ എയര്‍ലൈനുകള്‍ക്കും പൈലറ്റുമാര്‍ക്കും നിര്‍ദേശം നല്‍കി. തീവ്രവാദ/ഭീകര പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് യു എസ് ഏവിയേഷന്‍ റെഗുലേറ്റര്‍ ആയ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യാഴാഴ്ച ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്ന് വ്യക്തമാക്കുന്നു.

വിമാന സര്‍വീസുകളില്‍ ജാഗ്രത പാലിക്കുക. ഭീകര/തീവ്രവാദ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പാകിസ്താന്‍ മേഖലയിലും വ്യോമപാതയിലൂടെയുമുള്ള വിമാന സര്‍വീസുകള്‍ക്ക് അപകടസാധ്യതയുണ്ട്’- യു.എസ് ഫെഡറല്‍ അഡ്മിനിസ്‌ട്രേഷന്‍ വൈമാനികര്‍ക്ക് നല്‍കിയ നോട്ടീസ് (നോട്ടാം) പറയുന്നു. അമേരിക്കയില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കും പൈലറ്റുമാര്‍ക്കും നോട്ടീസ് ബാധകമാണ്.

വിമാനം ലാന്‍ഡിംഗിനും പറന്നുയരുന്നതിനുമായി താഴ്ന്നുപറക്കുന്ന സാഹചര്യങ്ങളിലും നിലത്തിറക്കിയിരിക്കുമ്പോഴും ആക്രമണത്തിന് നാധ്യതയുണെന്നാണ് മുന്നറിയിപ്പ്. പാകിസ്താനില്‍ നിലവിലുള്ള ഭീകര/തീവ്രവാദ ഘടകങ്ങള്‍ സജീവമായി നില്‍ക്കുന്ന സാഹചര്യത്തില്‍ പല തരത്തിലുള്ള ആക്രമണങ്ങള്‍ പ്രതീക്ഷിക്കാം. ചെറിയ വെടിവയ്പുകള്‍, വിമാനത്താവളങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ എന്നിവയൊക്കെ നടക്കാന്‍ സാധ്യതുണ്ടെന്നാണ് മുന്നറിയിപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...