Friday, December 8, 2023 8:09 am

ത്രിപുരയില്‍ ബി ജെ പി ഉലയുന്നു ; എം എല്‍ എയുടെ നേതൃത്വത്തില്‍ വിമതര്‍ രംഗത്ത്

അഗര്‍ത്തല: ത്രിപുരയില്‍ ഇടത് സര്‍ക്കാര്‍ ഭരണത്തെ താഴെയിറക്കി അധികാരം പിടിച്ചപ്പോള്‍ പുതു ചരിത്രമാണ് ബി ജെ പിക്കു മുന്നില്‍ പിറന്നത്. എന്നാല്‍ ത്രിപുരയില്‍ ബി ജെ പിക്ക് തങ്ങളുടെ ആധിപത്യത്തില്‍ തകര്‍ച്ചയുണ്ടാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംസ്ഥാനത്തെ എം എല്‍ എയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത റാലിയാണ് ഇപ്പോള്‍ കേന്ദ്ര നേതാക്കളുടെ ഉറക്കം കെടുത്താന്‍ കാരണമാകുന്നത്. മുന്‍ ആരോഗ്യമന്ത്രിയും നിലവിലെ എം എല്‍ എയുമായ സുദീപ് റോയ്ബര്‍മ്മന്റെ നേതൃത്വത്തിലാണ് റാലി.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനെതിരെയാണ് സുദീപ് ഇന്ന് റാലിക്ക് ആഹ്വാനം ചെയ്തത്. തനിക്ക് മറ്റ് ബി ജെ പി എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് സുദീപ് റോയ്ബര്‍മ്മന്റെ വാദം. അതേസമയം ഈ റാലിയില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകരോട് ബി ജെ പി നേതൃത്വം കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. ബി ജെ പി ഭരിക്കുന്ന കഴിഞ്ഞ 22 മാസമായി സംസ്ഥാനത്ത് ക്രമസമാധാന കാര്യത്തില്‍ യാതൊരു മുന്നേറ്റവും ഉണ്ടായിട്ടില്ലെന്ന് സുദീപ് റോയ്ബര്‍മ്മനെ പിന്തുണക്കുന്നവര്‍ പറയുന്നു.

ഇത് സര്‍ക്കാരിനെതിരെയും പാര്‍ട്ടിക്കും എതിരായി നടക്കുന്ന നീക്കമാണ് അതിനാല്‍ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കുന്നത് തടയണമെന്ന് താഴെ തട്ടിലുള്ള കമ്മറ്റികളോട് ബി ജെ പി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്ത് വിലകൊടുത്തും റാലി വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് സുദീപ് റോയ്ബര്‍മ്മനും മറ്റ് എം എല്‍ എമാരും.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

0
കൊച്ചി : ഏറെ ജനപ്രീതി നേടിയ 'കാക്ക' എന്ന ഷോർട് ഫിലിമിലൂടെ...

നവകേരള സദസ് ; എറണാകുളം ജില്ലയിൽ ഇന്ന് രണ്ടാം ദിനം

0
എറണാകുളം : നവകേരള സദസ് ഇന്ന് എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിൽ നടക്കും....

പത്തനംതിട്ടയിൽ കെഎസ്‌ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
പത്തനംതിട്ട : അട്ടത്തോടിന് സമീപം കെഎസ്‌ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 30...

ഖുർആൻ കത്തിക്കുന്നതിന് എതിരെ നിയമവുമായി ഡെന്മാർക്

0
കോപൻഹേഗൻ : പൊതു സ്ഥലത്ത് ഖുർആൻ കത്തിച്ച് പ്രതിഷേധിക്കുന്നതിനെതിരെ നിയമനിർമാണം നടത്തി...