വാഷിങ്ടൺ: അമേരിക്കൻ നയതന്ത്രജ്ഞരോട് രാജ്യം വിട്ടുപോകാൻ റഷ്യ ഉത്തരവിട്ടതിന് പിന്നാലെ രണ്ട് റഷ്യൻ നയതന്ത്രജ്ഞരെ യു.എസ് പുറത്താക്കി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിച്ചുവെന്നാരോപിച്ച് ജെഫ്രി സിൽലിൻ, ഡേവിഡ് ബേൺസ്റ്റൈൻ എന്നീ യു.എസ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കിയതിന് പിന്നാലെയാണ് ഈ നീക്കം. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അമേരിക്ക പറഞ്ഞു. നമ്മുടെ നയതന്ത്രജ്ഞരെ റഷ്യൻ ഭരണകൂടം ഉപദ്രവിക്കുന്ന രീതി വെച്ചുപൊറുപ്പിക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പ്രസ്താവനയിൽ പറഞ്ഞു. റഷ്യൻ നയതന്ത്രജ്ഞർക്ക് യു.എസിൽ നിന്ന് പുറപ്പെടാൻ ഏഴ് ദിവസത്തെ സമയം അനുവദിച്ചു. ആഴ്ചകൾക്കു മുമ്പ് റഷ്യ വിടാൻ യു.എസ് നയതന്ത്രജ്ഞർക്ക് നൽകിയ അതേ സമയമാണിത്. റഷ്യയും യു.എസും നേരത്തേ തന്നെ നയതന്ത്ര അസ്വാരസ്യം ഉടലെടുത്തിരുന്നുവെങ്കിലും 2022 ഫെബ്രുവരിയിൽ ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിന് ശേഷം അത് വർധിക്കുകയായിരുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























