ഇനി ഞങ്ങളുടെ ഊഴം, അതിശക്തമായ സൈനിക ആക്രമണം ഉണ്ടാകും ; ഇറാന് നേരെ ഭീഷണിയുമായി ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്ന ഭീഷണി ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈജിപ്തിലെ മെഡിറ്ററേനിയൻ തുറമുഖമായ ഡാമിയേറ്റയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് തനിക്ക് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടുണ്ടെന്നും കാര്യങ്ങൾ ഉടൻ പരിഹരിക്കുമെന്നും ട്രംപ് പറഞ്ഞു. ‘ഞങ്ങൾ അവർക്ക് നേരെ അതിശക്തമായ ആക്രമണം അഴിച്ചുവിടാൻ പോവുകയാണ്. കാരണം ഇനി അവരെ തിരിച്ചടിക്കേണ്ടത് ഞങ്ങളുടെ ഊഴമാണ്.

ആക്രമണം വരുമെന്ന കാര്യം അവർക്ക് നന്നായി അറിയാം’ – ഡോണൾഡ് ട്രംപ് പറഞ്ഞു. ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള കരാറുകളിൽ എത്തിച്ചേരാൻ സാധിക്കുമോ എന്ന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇറാന് കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നേരത്തെ ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലും ട്രംപ് പറഞ്ഞിരുന്നു ‘‘ഞങ്ങൾ അവരെ തവിടുപൊടിയാക്കും. വളരെ ശക്തമായി തിരിച്ചടിക്കും. അവർക്ക് നല്ലൊരു പ്രഹരം ലഭിക്കാൻ പോകുകയാണ്’’ – എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...