അമേരിക്കയിലും ഇനി ദീപാവലി ആഘോഷിക്കും ; പൊതുഅവധി ദിനമാക്കാനുള്ള ബിൽ അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

യു.എസ്.എ: ദീപാവലി ആഘോഷമാക്കാനൊരുങ്ങി അമേരിക്ക. ദീപാവലി ദിനം പൊതുഅവധിയായി നൽകാനാണ് അമേരിക്കയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ടുള്ള ബിൽ യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചു. ന്യൂയോർക്കിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗവും, ഡെമോക്രാറ്റുമായ ഗ്രേസ് മേംഗ് ആണ് ബിൽ അവതരിപ്പിച്ചത്. അമേരിക്കയിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ദീപാവലി പ്രധാന ദിവസങ്ങളിലൊന്നാണെന്ന് മനസിലാക്കിയതോടെയാണ് പുതിയ തീരുമാനം. ‘ദീപാവലി ദിനം നിയമം’ എന്ന് പേരിട്ട ബിൽ ജനപ്രതിനിധി സഭയിലെ മേൽനോട്ട സമിതി ഉടൻ പരിശോധിക്കുന്നതാണ്.

ഇത് സഭയിലും സെനറ്റിലും പാസാക്കേണ്ടതുണ്ട്. തുടർന്ന് പ്രസിഡന്റ് ജോ ബൈഡൽ ഒപ്പിട്ടതിനുശേഷമാണ് പൊതുഅവധിയായി പ്രഖ്യാപിക്കുക. ഇതോടെ, യുഎസിലെ പന്ത്രണ്ടാമത് ഫെഡറൽ അവധി ദിനമായി ദീപാവലി മാറും. ദീപാവലി പൊതുഅവധിയാക്കാനുള്ള ബില്ലിനെ വിവിധ സംഘടനകളും, യുഎസിലെ ഏഷ്യൻ വംശജരായ കോൺഗ്രസ് അംഗങ്ങളും സ്വാഗതം ചെയ്തു. എല്ലാ വർഷവും യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിക്കാറുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...