മുറിയിൽ ഭാര്യയോടൊപ്പം കാമുകൻ; കലിപൂണ്ട ഭർത്താവിന്റെ പരാക്രമത്തിൽ കാമുകന് ഗുരുതര പരിക്ക് , കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഫ്ലോറിഡ: ഭാര്യയുടെ കാമുകന് നേരെ യുവാവിന്റെ ആക്രമണം. ഭാര്യയെയും കാമുകനെയും കട്ടിലിൽ ഒരുമിച്ച് കണ്ടതിനെ തുടർന്ന് കാമുകൻ അലുമിനിയം ബാറ്റ് ഉപയോഗിച്ച് കാമുകനെ അടിച്ച് കൊല്ലാൻ ശ്രമിച്ചു. 33-കാരനായ ജോൺ ഡിമ്മിങ്ങാണ് ഭാര്യയുടെ കാമുകനെ ആക്രമിച്ചത്. ഭാര്യ ക്രിസ്റ്റി ബാർബറ്റോയെ സഹപ്രവർത്തകനായ സി ടി ടെക്‌നീഷ്യനൊപ്പമാണ് ഇയാൾ എ‌യർബിഎൻബിയിൽ കണ്ടത്. സംഭവത്തെ തുടർന്ന് കൊലപാതകശ്രമക്കേസ് പ്രകാരം കേസെടുത്തു. ഭാര്യയെയും കാമുകനെയും പിന്തുടർന്നാണ് ഇയാൾ കിടപ്പുമുറിയിൽ എത്തിയത്. പിന്നിലെ വാതിൽ അടച്ച ശേഷം ഇയാൾ കാമുകനെ പൊതിരെ തല്ലി. എടുത്തെറിയുകയും അലൂമിനിയം ബാറ്റ് ഉപയോ​ഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

മുറിയിലെ സിസിടിവിയിൽ ഇയാൾ ബാറ്റുമായി പോകുന്നത് കാണാം. കാമുകനെ മർദ്ദിക്കുന്നത് ഭാര്യ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ അടങ്ങിയില്ല. കാമുകന്റെ തലയിൽ നിന്ന് രക്തമൊലിച്ചിട്ടും മർദ്ദനം നിർത്തിയില്ലെന്ന് പറയുന്നു. ഭാര്യയുമായി ഇനി ‌യാതൊരു ബന്ധവും പാടില്ലെന്ന് ഇയാൾ യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അരിസോണ സ്വദേശിയായ യുവാവ് ജോലിക്കായാണ് ഫ്ലോറിഡയിൽ എത്തിയത്. ബാർബറ്റോ ഇടപെട്ടിരുന്നില്ലെങ്കിൽ ഡിമ്മിഗ് തന്നെ കൊല്ലുമായിരുന്നുവെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. ഇയാളുടെ ഭാര്യ തന്റെ സഹപ്രവർത്തകയാണെന്നും ജോലി കഴിഞ്ഞ് അവർ മടങ്ങുന്നതിന് മുമ്പ് മദ്യപിക്കാൻ പോയതാണെന്നും ഇയാൾ പറഞ്ഞു.

യുവതിയാണ് പോലീസിനെ വിവരമറിയിച്ചത്. ഭർത്താവാണ് യുവാവിനെ ക്രൂരമായി ആക്രമിച്ചതെന്ന് ‌യുവതി പൊലീസിന് മൊഴി നൽകി. എന്നാൽ യുവാവിനെ മർദ്ദിച്ചിട്ടില്ലെന്ന് ഭർത്താവ് പറഞ്ഞു. എന്നാൽ ഇവരുടെ വീട്ടിൽ പോലീസ് നടത്തിയ തിരച്ചിലിൽ ഒരു കറുത്ത ടീ ഷർട്ടും രക്തക്കറയുള്ള വെള്ള അടിവസ്ത്രവും കണ്ടെത്തി. കൊലപാതകശ്രമം, മാരകമായ ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...