Sunday, May 19, 2024 11:47 am

യുഎസ് ഓപ്പണ്‍ നാളെ തുടക്കം ; കലണ്ടര്‍ സ്ലാം ലക്ഷ്യമിട്ട് ജോക്കോവിച്ച്

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : പ്രമുഖരുടെ പിന്‍മാറ്റത്തോടെ നിറം മങ്ങിയെങ്കിലും ടെന്നിസ് സീസണിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണിന് നാളെ ന്യൂയോര്‍ക്കില്‍ തുടക്കമാവും. പുരുഷ വിഭാഗത്തില്‍ നൊവാക് ജോക്കോവിച്ചും വനിതാ സിംഗിള്‍സില്‍ ആഷ്‌ലി ബാര്‍ട്ടിയുമാണ് ടോപ്‌സീഡ്. ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും ജയിച്ച ജോക്കോവിച്ച്, കലണ്ടര്‍ സ്ലാം തികയ്ക്കാനാണ് ഇറങ്ങുന്നത്. 1969ല്‍ റോഡ് ലെവറിനുശേഷം കലണ്ടര്‍ സ്ലാം നേടുന്ന ആദ്യ പുരുഷതാരമെന്ന റെക്കോര്‍ഡാണ് ഫ്ലഷിംഗ് മെഡോസില്‍ ജോക്കോയെ കാത്തിരിക്കുന്നത്.

ജയിച്ചാല്‍ 21ആം ഗ്രാന്‍സ്ലാം കിരീടത്തിലൂടെ റെക്കോര്‍ഡ് നേടാനും ജോക്കോവിച്ചിന് കഴിയും. ഒളിംപിക്‌സിലെ തോല്‍വിയോടെ ഗോള്‍ഡന്‍ സ്ലാം സ്വപ്‌നം പൊലിഞ്ഞ ജോക്കോവിച്ചിന് യുഎസ് ഓപ്പണിലെ കിരീടനേട്ടം അഭിമാന പ്രശ്‌നം കൂടിയാണ്. നിലവില്‍ 20 കിരീടങ്ങളുമായി റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് ജോക്കോവിച്ച്.

1997ന് ശേഷം ആദ്യമായി ഫെഡറര്‍, നദാല്‍, സെറീന വില്ല്യംസ് എന്നിവര്‍ ഇല്ലാത്ത ഗ്രാന്‍സ്ലാം ടൂര്‍ണമെന്റ് എന്ന പ്രത്യേകതയും ഉണ്ട്. നിലവിലെ പുരുഷ ചാംപ്യന്‍ ഡൊമിനിക് തീമും മത്സരിക്കുന്നില്ല. ഗ്രാന്‍സ്ലാം കോര്‍ട്ടിലേക്ക് തിരിച്ചുവരുന്ന ജാപ്പനീസ് താരം നയോമി ഒസാക്കയാണ് വനിതാ വിഭാഗത്തിലെ ശ്രദ്ധാകേന്ദ്രം. അടുത്ത മാസം 12നാണ് പുരുഷ ഫൈനല്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉരുൾപൊട്ടലും, മലവെള്ളപ്പാച്ചിലും, മിന്നൽ പ്രളയങ്ങളും ഉണ്ടാകാം, അപകടാവസ്ഥ കണ്ട് മാറി താമസിക്കണം ; മുഖ്യമന്ത്രി...

0
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളിൽ പെയ്യുന്ന ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിലിനും മിന്നൽ...

അവയവം മാറി ശസ്ത്രക്രിയ ; നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗം നാളെ ; ഡോക്ടറെ...

0
കോഴിക്കോട്: കയ്യിലെ ആറാം വിരല്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനെത്തിയ നാലു വയസുകാരിയുടെ...

നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എം കെ സ്റ്റാലിൻ

0
ചെന്നൈ: സംസ്ഥാനങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലകുറഞ്ഞ തന്ത്രങ്ങൾ പയറ്റുകയാണെന്ന്...

നാളെ തെരഞ്ഞെടുപ്പ് : കനത്ത സുരക്ഷയില്‍ മുംബൈ നഗരം ; റോഡുകളില്‍ കര്‍ശന പരിശോധന

0
മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്‌ച (മെയ് 20)...