യുദ്ധാനന്തര ഗാസ്സയുടെ ഭരണസംവിധാനത്തെ കുറിച്ച്​ ചർച്ച ആരംഭിച്ചതായി അമേരിക്ക

For full experience, Download our mobile application:
Get it on Google Play

ഗാസ്സ സിറ്റി: യുദ്ധാനന്തര ഗാസ്സയുടെ ഭരണസംവിധാനത്തെ കുറിച്ച്​ ഇസ്രായേലും അറബ്​ രാജ്യങ്ങളുമായി ചർച്ച ആരംഭിച്ചതായി അമേരിക്ക. ഗാസ്സയുടെ പുനർ നിർമാണവും ചർച്ചയിൽ ഉണ്ട്. ഗാസ്സയിൽ അധികാരം ഒഴിയാൻ ഹമാസ്​ മധ്യസ്ഥ രാജ്യങ്ങൾക്ക്​ മുമ്പാകെ നേരെത്ത സന്നദ്ധത അറിയിച്ചിരുന്നു. പശ്​ചിമേഷ്യയിൽ സമാധാനം ഉറപ്പു വരുത്താനുള്ള പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ നയത്തിന്​ അനുസരിച്ചാകും ഗാസ്സയുടെ പുനർനിർമാണ പദ്ധതിയെന്നും യു.എസ്​​ വ്യക്തമാക്കി. കെയ്‌റോയിലും ദോഹയിലും തുടരുന്ന വെടിനിർത്തൽ ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്ന്​ മധ്യസ്​ഥ രാജ്യങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്​ യു.എസ്​ പ്രതികരണം. അതേസമയം ഗാസ്സയിൽ കനത്ത ആക്രമണം തുടരുകയാണ്​ ഇസ്രായേൽ. ഗാസ്സയിൽ ആക്രമണം കൂടുതൽ ശക്​തമാക്കാനാണ്​ തീരുമാനമെന്ന്​ ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു.

ഇന്നലെ നടന്ന ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 37പേരാണ്​ കൊല്ലപ്പെട്ടത്​. ഇസ്രായേലിന്‍റെ ഉപരോധം മൂലം ആയിരങ്ങളാണ്​ ഗാസ്സയിൽ മരണം കാത്തുകഴിയുന്നതെന്ന്​ ലോക ഭക്ഷ്യ പദ്ധതി സാരഥികൾ അറിയിച്ചു. ഗാസ്സയിലെ ഇസ്രായേൽ ക്രൂരതക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് മുമ്പാകെ തെളിവുകളുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. ഗാസ്സയിലേക്ക്​ സഹായം വിലക്കിയതുൾപ്പെടെയുള്ള ഇസ്രായേൽ നടപടികൾ ആസൂത്രിത വംശഹത്യയുടെ ഭാഗമാണെന്ന്​ സൗദി അറേബ്യ കുറ്റപ്പെടുത്തി. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി മുമ്പാകെ ഇസ്രയേൽ ക്രൂരതക്കെതിരെ നിരവധി തെളിവുകളാണ്​ സൗദി പ്രതിനിധി മുഹമ്മദ്​ സൗദ്​ അൽ നാസർ നിരത്തിയത്​. കോടതിയുടെ വാദം കേൾക്കൽ വെള്ളിയാഴ്​ച വരെ തുടരും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിക്കുന്നത് വിഷമോ? മസാലകളിൽ വ്യാപക മായം; 25 ടണ്ണിലധികം മായമുള്ള സാധനങ്ങൾ പിടികൂടി

0
ഹൈദരാബാദ്: വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മായം കലര്‍ത്തിയ...

തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു

0
തൃശ്ശൂർ: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു...

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്....