ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം താൽക്കാലികമായി നീക്കി യുഎസ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം യുഎസ് താത്കാലികമായി നീക്കി . ഇറാനിയൻ എണ്ണയ്ക്കുമേലുള്ള ഉപരോധങ്ങൾ അടുത്ത 30 ദിവസത്തേക്ക് ലഘൂകരിക്കുന്നതായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് വെള്ളിയാഴ്ച പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, കടലിൽ കുടുങ്ങിക്കിടക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിനായി അമേരിക്ക 30 ദിവസത്തെ ഉപരോധ ഇളവ് അനുവദിച്ചു. ഇറാനും യുഎസ്-ഇസ്രായേൽ സഖ്യവും തമ്മിലുള്ള യുദ്ധം ഊർജ വിതരണത്തെ ബാധിച്ചതിനെത്തുടർന്ന് വിപണിയിലെ സമ്മർദം കുറയ്ക്കാനാണ് ഈ നീക്കം. മാർച്ച് 20 മുതൽ ഏപ്രിൽ 19 വരെ കപ്പലുകളിൽ കയറ്റിയ ഇറാനിയൻ അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപന്നങ്ങളും വിൽക്കാൻ അനുവദിക്കുന്ന ഒരു പൊതു ലൈസൻസ് പുറപ്പെടുവിച്ചതായി ട്രഷറി ഡിപ്പാർട്ട്‌മെന്‍റിന്‍റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ലൈസൻസിൽ പറയുന്നു.

രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാം തവണയാണ് യുഎസ് താൽക്കാലികമായി ഉപരോധങ്ങൾ ഒഴിവാക്കുന്നത്. റഷ്യൻ എണ്ണയ്ക്ക് മേലുള്ള ഉപരോധങ്ങൾ യുഎസ് നേരത്തെ ലഘൂകരിച്ചിരുന്നു. “ലോകത്തിനായി നിലവിലുള്ള ഈ വിതരണശൃംഖല താൽക്കാലികമായി തുറന്നുകൊടുക്കുന്നതിലൂടെ, ഏകദേശം 140 ദശലക്ഷം ബാരൽ എണ്ണ അമേരിക്ക അതിവേഗം ആഗോള വിപണിയിലെത്തിക്കും. ഇത് ലോകമെമ്പാടുമുള്ള ഊർജ ലഭ്യത വർധിപ്പിക്കുകയും, ഇറാൻ കാരണം വിതരണത്തിലുണ്ടായ താൽക്കാലിക സമ്മർദങ്ങൾ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യും” ബെസെന്‍റ് എക്സിൽ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...