കൂർഗിൽ യുഎസ് വനിതയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കർണാടകയിലെ കൂർഗിൽ യുഎസ് വനിതയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ ഹോം സ്റ്റേ ഉടമയേയും സഹായിയേയും പോലീസ് അറസ്റ്റ് ചെയ്തു. സഹായി വ്രുജേഷ് കുമാർ എന്നയാളാണ് സ്ത്രീയെ ബലാത്സംഗത്തിനിരയാക്കിയത്. ആക്രമണത്തിന് പിന്നാലെ ഹോം സ്റ്റേ ഉടമ ഇത് മറച്ചുവെക്കാൻ ശ്രമിച്ചു. ഇയാൾ മൂന്ന് ദിവസത്തേക്ക് വൈഫൈ കണക്ഷൻ ഇല്ലാതാക്കിയെന്നും പിന്നീട് കണക്ഷൻ ലഭിച്ചതിന് ശേഷമാണ് ഹോം സ്റ്റേയിൽ നിന്ന് യുവതി പുറത്തുകടന്നതെന്നുമാണ് റിപ്പോർട്ട്.

തുടർന്ന് യുഎസ് എംബസിയെ വിവരം അറിയിക്കുകയായിരുന്നു. എംബസി ഉദ്യോഗസ്ഥർ മൈസൂരു പോലീസിനെ ഇമെയിൽ വഴി ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതികളെ മെയ് 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്ന് പോലീസ് വ്യക്തമാക്കി. യുഎസ് വനിതയുടെ പ്രായമോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...