ഏസി ഇങ്ങനെ ഉപയോ​ഗിക്കൂ ; വൈദ്യൂതി ബില്ല് പകുതിയാക്കാം

For full experience, Download our mobile application:
Get it on Google Play

വൈദ്യൂതി ബില്ലുകൾ പലപ്പോഴും തലവേദനയാകാറുണ്ട്. വൈദ്യൂതി ബില്ലുകൾ കുറയ്ക്കാൻ ചെറിയ ചിലപൊടികൈകൾ ഉണ്ട്. അവയൊന്ന് നോക്കാം. ഏസി ഉപയോ​ഗിക്കുന്ന വീടുകളിലും ഓഫീസുകളിലും ഉയർന്ന തോതിൽ വൈദ്യൂതി ബിൽ വരും. പ്രത്യേകിച്ചും വേനല്‍ കാലങ്ങളില്‍. ഏസി ഉപയോ​ഗിക്കുമ്പോൾ ചെറിയ കരുതലെടുത്താൽ വൈദ്യൂത ബില്ല് കുറയ്ക്കാം. ടെമ്പറേച്ചർ ക്രമീകരിക്കുക എന്നതാണ് ഇതിൽ ഒന്ന് 24 ഡിഗ്രിയായി ഇത് നിലനിർത്തുക. ഇത് എസിക്കും നമ്മുടെ ശരീരത്തിനും ​ഗുണം ചെയ്യും. ധാരാളം ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് രക്ഷപെടാൻ ഇത് നിങ്ങളെ സഹായിക്കുന്നതായിരിക്കും. മാത്രമല്ല ഏസിയിലെ ലോഡ് കുറയ്ക്കുകയും ഇതുവഴി ഇലക്‌ട്രിസിറ്റി ബില്ല് കുറയാൻ സഹായിക്കുകയും ചെയ്യും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കൃത്യമായ ഇടവേളകളില്‍ ഏസി സർവ്വീസ് ചെയ്യുക എന്നത്. എസി മെയിന്റനൻസും മാനേജ്മെന്റും മെഷീന്റെ മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും. ഇങ്ങനെ ചെയ്താൽ ഏസി ആവശ്യത്തിന് കറണ്ടെ എടുക്കുകയുള്ളു. എസിയുടെ ഫില്‍ട്ടറുകള്‍ സ്ഥിരമായി വൃത്തിയാക്കുക എന്നതും പ്രധാനപ്പെട്ട ഒരു കാര്യമാണ്.

മാസത്തില്‍ ഒരിക്കല്‍ എങ്കിലും ഏസിയുടെ ഫില്‍ട്ടറുകള്‍ വൃത്തിയാക്കാൻ ശ്രമിക്കേണ്ടതാണ്. പൊടിയും അഴുക്കും ഇതിൽ നിറഞ്ഞിരുന്നാൽ അന്തരീക്ഷം തണുപ്പിക്കാൻ ഏസി ബുദ്ധിമുട്ടും. മുറികള്‍ എളുപ്പത്തില്‍ തണുപ്പിക്കാൻ ഏസിക്കൊപ്പം മിതമായ വേഗതിയില്‍ സീലീങ് ഫാനുകളും പ്രവർത്തിപ്പിക്കാം. മുറികളില്‍ തണുപ്പ് എത്തിയതിന് ശേഷം ഫാൻ ഓഫ് ആക്കുകയും ചെയ്യാം. ഇത്തരത്തില്‍ ചെയ്താല്‍ വലിയ രീതിയില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സാധിക്കും. നിങ്ങളുടെ ഏസിയിലെ വിവധ മോഡുകള്‍ മാറി മാറി പ്രവർത്തിപ്പിക്കുന്നതും വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സഹായിക്കും. കാണാൻ സാധിക്കുന്നതായിരിക്കും. നിങ്ങളുടെ ഏസിയിലെ ടൈമർ ഓണ്‍ ആക്കുന്നത് വഴിയും വലിയ രീതിയില്‍ വൈദ്യുതി ലാഭിക്കാവുന്നതാണ്. ഉറങ്ങുന്ന സമയത്ത് ടൈമർ ഓണ്‍ ചെയ്യുക. മുറി തണുത്തതിന് ശേഷം നിങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തില്‍ ഏസി ഓട്ടോമാറ്റിക്ക് ആയി തന്നെ ഓഫ് ആകും. കാലാനുസൃതമായി നിങ്ങള്‍ ഉപയോഗിക്കുന്ന ഏസികള്‍ അപ്ഡേറ്റ് ചെയ്യുന്നതും ഇലക്‌ട്രിസിറ്റി ബില്ല് കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

നേപ്പാളിലെ പ്രളയക്കെടുതി അതീവ രൂക്ഷം ; മരണസംഖ്യ അഞ്ഞൂറ് കവിഞ്ഞു, ടിബറ്റൻ അണക്കെട്ട് തകർന്നതിൽ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഭോട്ടേകോശി - ത്രിശൂലി...