പത്തനംതിട്ട നഗരത്തിലെ ഉപയോഗശൂന്യമായ തെരുവ് വിളക്കുകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച തെരുവ് വിളക്കുകള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. താഴെ വെട്ടിപ്പുറം റോഡ്‌, സ്റ്റേഡിയം റോഡ്‌ എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ ഉപയോഗശൂന്യമായ പഴയ തെരുവ് വിളക്കുകള്‍ അപകടകരമായി യാത്രകാരുടെ തലയ്ക്ക് മുകളില്‍ നില്‍ക്കുന്നത്. വലിയ ഇരുമ്പ് തൂണുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകള്‍ പലതും തുരുമ്പിച്ച്‌ ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലാണ്. പല തൂണുകളും ചുവട് ദ്രവിച്ച അവസ്ഥയിലുമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച തൂണുകളും ലൈറ്റുകളും ഉപയോഗശൂന്യമായിട്ടും നീക്കം ചെയ്യുവാന്‍ പത്തനംതിട്ട നഗരസഭ തയ്യാറാകുന്നില്ല. റോഡരുകില്‍ യാതൊരു പ്രയോജനവുമില്ലാതെ നില്‍ക്കുന്ന ഇരുമ്പ് തൂണുകളും ലൈറ്റുകളും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്‍പ്പെടെ തടസവുമാണ്. ഉപയോഗശൂന്യവും അപകടകരവുമായ ഇത്തരം തെരുവ് വിളക്കുകള്‍ അടിയന്തിരമായി നീക്കം ചെയ്യേണ്ടത് ആവശ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...