വടക്കാഞ്ചേരി : കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുടങ്ങിപ്പോയ ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കാറുളള അഖിലേന്ത്യാ ഉത്രാളിക്കാവ് പൂരം പ്രദര്‍ശനം ഈ വര്‍ഷം മുതല്‍ വീണ്ടും ആരംഭിക്കാന്‍ നഗരസഭ തീരുമാനിച്ചു. ഇതിനായി അനുയോജ്യമായ സ്ഥലം നഗരസഭ കണ്ടെത്തി. എ.സി.മൊയ്തീന്‍ വടക്കാഞ്ചേരി എം.എല്‍.എയായിരി ക്കെയാണ് ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് അഖിലേന്ത്യാപ്രദര്‍ശനം ആരംഭിച്ചത്.
ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് 6 ലക്ഷം നല്‍കാനും തീരുമാനമായി. കുമരനെല്ലൂര്‍ വില്ലേജിലെ തെലുങ്കര്‍ കോളനി വാസികള്‍ക്ക് പട്ടയം അനുവദിക്കാനും എന്‍.ഒ.സി.അനുവദിക്കാനും നഗരസഭ തീരുമാനിച്ചു. ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല മോഹന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ജമീലാബി.എ.എം, പി.ആര്‍.അരവിന്ദാക്ഷന്‍, സ്വപ്ന ശശി, സി.വി.മുഹമ്മദ് ബഷീര്‍, നഗരസഭ സെക്രട്ടറി കെ.കെ.മനോജ് എന്നിവര്‍ പ്രസംഗിച്ചു.