രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

ഛണ്ഡീഗഡ് : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോമന്‍ സംസ്‌കാരത്തില്‍ വളര്‍ന്ന ആകസ്മികമായി ഹിന്ദുവായവര്‍ക്ക് അയോധ്യയിലെ രാമ ക്ഷേത്രത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു യോഗിയുടെ പരാമര്‍ശം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിയാനയില്‍ നടത്തിയ റാലിയിലായിരുന്നു യോഗി ആദിത്യനാഥ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചത്. ലോകമെമ്പാടുമുള്ളവര്‍ രാമക്ഷേത്രത്തില്‍ സന്തോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് മുതലക്കണ്ണീര്‍ പൊഴിക്കുന്നുവെന്നും യോഗി പറഞ്ഞു.

‘ഈ വര്‍ഷം ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രാം ലല്ലയെ പ്രതിഷ്ഠിച്ചതിലൂടെ 500 വര്‍ഷത്തെ നീണ്ട കാത്തിരിപ്പ് അവസാനിക്കുകയായിരുന്നു. രാഷ്ട്രവും ലോകവും ഈ ചരിത്ര സംഭവം ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് ഈ സന്തോഷത്തോടൊപ്പം നില്‍ക്കാതെ മുതലക്കണ്ണീര്‍ പൊഴിക്കുന്നു. രാമന്റെ സംസ്‌കാരവും റോമന്‍ സംസ്‌കാരവും തമ്മിലുള്ള വൈരുദ്ധ്യമാണിവിടെ കാണിക്കുന്നതെന്ന് യോഗി പറഞ്ഞു. ആകസ്മികമായി ഹിന്ദുക്കളായവര്‍ക്ക് രാജ്യത്തോടും അവിടുത്തെ പൗരന്മാരോടും സത്യസന്ധത കാണിക്കാന്‍ സാധിക്കില്ലെന്നും യോഗി പറഞ്ഞു. ഹിന്ദുക്കളെ അവഹേളിക്കുന്നതിലൂടെയും സനാതന സംസ്‌കാരത്തെ വിമര്‍ശിക്കുന്നതിലൂടെയും വിദേശത്തുള്ള ഭരണഘടന സ്ഥാപനങ്ങളില്‍ തുരങ്കം വെച്ചും കോണ്‍ഗ്രസ് സ്വന്തം വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്ന് യോഗി പറഞ്ഞു. 500 വര്‍ഷത്തെ പ്രശ്‌നം ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷം കൊണ്ട് പരിഹരിച്ചുവെന്നും ഈ വികസനത്തില്‍ കോണ്‍ഗ്രസിന് വിഷമമുണ്ടെന്നും യോഗി പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...