എല്ലാം ശരിയായെന്ന് സതീശൻ ; ധാരണയായില്ലെന്ന് പിജെ ജോസഫ് ; സീറ്റുകള്‍ വെച്ചുമാറുന്നതില്‍ ചര്‍ച്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സീറ്റ് വെച്ചുമാറുന്നതില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി കോണ്‍ഗ്രസിന്റെ നിര്‍ണായക ചര്‍ച്ച. ആലുവ പാലസില്‍ നടന്ന ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫും പ്രതിപക്ഷനേതാവ് വി ഡി സതീശനും പങ്കെടുത്തു. ഇടുക്കി സീറ്റ് വിട്ടുനല്‍കില്ലെന്ന് കേരള കോണ്‍ഗ്രസ് നിലപാട് ആവര്‍ത്തിച്ചു. വിഡി സതീശന്‍, പി ജെ ജോസഫ്, മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരാണ് ചര്‍ച്ച നടത്തിയത്. ഏറ്റുമാനൂര്‍ സീറ്റിലാണ് തര്‍ക്കം. ഉഭയ കക്ഷി ചര്‍ച്ചയില്‍ ധാരണയാകാതിരുന്നത് ഏറ്റുമാനൂര്‍ സീറ്റിലാണ്. സീറ്റ് വിട്ടു നല്‍കണമെന്ന് ആവശ്യം കേരള കോണ്‍ഗ്രസ് നിരസിച്ചു. നാളെ രാവിലെ പ്രഖ്യാപനം ഉണ്ടാകും.

അരമണിക്കൂര്‍ ചര്‍ച്ച ചെയ്തുവെന്നും എല്ലാം തീരുമാനമായെന്നും വിഡി സതീശന്‍ പറഞ്ഞു. നാളെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും വിഡി സതീശന്‍ പറഞ്ഞു. നമ്മള്‍ 24 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്നല്ലേ പറഞ്ഞത്. ലീഗും കേരളാ കോണ്‍ഗ്രസുമായിട്ടുള്ള എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയായി – അദ്ദേഹം പറഞ്ഞു. എന്നാല്‍ സീറ്റ് ചര്‍ച്ചയില്‍ ധാരണയായിട്ടില്ലെന്നാണ് പിജെ ജോസഫിന്റെ പ്രതികരണം. രണ്ടു ദിവസത്തിനകം തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ പ്രതീക്ഷയെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസുമായി വീണ്ടും ചര്‍ച്ച നടത്തും എന്ന് മോന്‍സ് ജോസഫ് പറഞ്ഞു. ടീം യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....