Monday, January 13, 2025 4:05 pm

യുജിസി നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കണം ; മുഖ്യമന്ത്രിക്ക് കത്തയച്ച് വി.ഡി.സതീശൻ‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിലെ യുജിസി നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ‌. സര്‍വകലാശാലകളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുജിസി കരട് ചട്ടങ്ങള്‍ പുതുക്കിയത്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായി വിസിമാരെ കണ്ടെത്താനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് യുജിസി ഭേദഗതി. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടികളെ ശക്തമായി എതിര്‍ക്കുന്നതിന്റെ ഭാഗമായി വിസിമാരെ കണ്ടെത്താനുള്ള മറ്റ് മാർഗത്തെ കുറിച്ച് കേരളം ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ അഭ്യർഥിച്ചു.

വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി ചെയര്‍മാനെ അടക്കം നിയമിക്കാനുള്ള അധികാരം ചാന്‍സലറില്‍ നിക്ഷിപ്തമാക്കുന്നതാണ് ഈ ഭേദഗതി. സേര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ ചാന്‍സലര്‍ക്ക് അധികാരം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളെ കേരളത്തില്‍ വൈസ് ചാന്‍സലര്‍മാരായി നിയമിക്കാന്‍ കാരണമാകുമെന്നതില്‍ സംശയമില്ല. ഇത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് ആക്കം കൂട്ടും. ഈ സാഹചര്യത്തില്‍ യുജിസിയുടെ കരട് ചട്ടങ്ങള്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കാൻ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും പ്രതിപക്ഷ നേതാവ് അഭ്യർഥിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം

0
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം നല്‍കുമെന്ന്...

എസ്എൻഡിപി യോഗം വനിത സംഘം, യൂത്ത് മൂവ്മെന്റ് പത്തനംതിട്ട യൂണിയൻ ഭാരവാഹികളുടെ യൂണിയൻതല...

0
പത്തനംതിട്ട : എസ്എൻഡിപി യോഗം വനിത സംഘം, യൂത്ത് മൂവ്മെന്റ്...

പത്തനംതിട്ട മൂക്കന്നൂരിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

0
പത്തനംതിട്ട: പത്തനംതിട്ട മൂക്കന്നൂരിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍...

കൊല്ലത്ത് വീടിനുള്ളിൽ യുവതി മരിച്ച നിലയിൽ

0
കൊല്ലം: യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം....