നഗരസഭയുടെ പരാജയം മറച്ചുപിടിക്കാൻ മേയർ ജനങ്ങളെ വഞ്ചിക്കുന്നു : രൂക്ഷവിമർശനവുമായി വി.കെ പ്രശാന്ത് എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നഗരസഭയിലെ കുടിവെള്ള ക്ഷാമവും മാലിന്യ പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ നിലവിലെ ഭരണസമിതി പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് മുൻ മേയറും എംഎൽഎയുമായ വി.കെ. പ്രശാന്ത് കുറ്റപ്പെടുത്തി.. സ്വന്തം വീഴ്ചകൾ മറച്ചുവെക്കാൻ മുൻ ഭരണസമിതിയെ പഴിചാരുന്ന സമീപനമാണ് മേയർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ആരോപിച്ചു. വിഷയത്തിൽ സംവാദത്തിനുള്ള വി.വി. രാജേഷിന്റെ വെല്ലുവിളി താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ ജനങ്ങളെ പറ്റിക്കാനാണ് മേയർ ശ്രമിക്കുന്നതെന്ന് വി.കെ. പ്രശാന്ത് കുറ്റപ്പെടുത്തി. നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മുൻപ് ഇത്തരം പ്രതിസന്ധികൾ ഉണ്ടായപ്പോൾ പേപ്പാറയിൽ നിന്ന് വെള്ളം എത്തിച്ച് പരിഹരിക്കാൻ മാതൃകാപരമായ ഇടപെടൽ നടത്തിയിരുന്നു.

അമൃത് പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ചുള്ള ആ പ്രവർത്തനങ്ങൾ എല്ലാവരും പ്രശംസിച്ചതാണ്. എന്നാൽ ഇപ്പോഴത്തെ ഭരണസമിതി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. പൊങ്കാല പോലുള്ള വലിയ ഉത്സവങ്ങൾക്ക് ശേഷം ഒറ്റ ദിവസം കൊണ്ട് ശുചീകരണം പൂർത്തിയാക്കുന്ന രീതിയായിരുന്നു നഗരസഭയ്ക്കുണ്ടായിരുന്നത്. എന്നാൽ ഇത്തവണ അത് പാളി. ശുചീകരണത്തിന്റെ ഉത്തരവാദിത്തം ക്ഷേത്ര ഭരണസമിതിയുടെ തലയിൽ കെട്ടിവെക്കാനാണ് മേയർ ശ്രമിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസിലും ഇൻസ്റ്റഗ്രാമിലും സജീവമാകും ; ജെൻസികളെ പിടിക്കാൻ നയം മാറ്റി ബി ജെ പി

0
ന്യൂഡൽഹി : ജെൻസികളെ കൈയിലെടുക്കാൻ നയം മാറ്റാനൊരുങ്ങി ബിജെപി ഐ.ടി സെൽ....

അർജുൻ ആയങ്കിക്കെതിരായ കാപ്പാ നീക്കം : കേസ് ഹിസ്റ്ററി റിപ്പോർട്ട് ജില്ലാ കളക്ടർക് കൈമാറി

0
കണ്ണൂർ: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനായി പോലീസ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട്...

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...