താൻ ചെയ്ത തെറ്റ് എന്താണെന്ന് പറഞ്ഞാലല്ലേ തിരുത്താൻ സാധിക്കൂ എന്ന് വി കുഞ്ഞികൃഷ്ണൻ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ചെയ്ത തെറ്റെന്തെന്ന് ഇതുവരെ സിപിഎം വ്യക്തമാക്കിയിട്ടില്ല. അത് പറയാതെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ഞാൻ ചെയ്ത തെറ്റെന്താണെന്ന് പറഞ്ഞാലല്ലേ എനിക്ക് അതിനനുസരിച്ച് പ്രതികരിക്കാനാകൂ. ഇതുവരെ ചെയ്ത തെറ്റെന്താണെന്ന് സിപിഎം നേതൃത്വം പറഞ്ഞിട്ടില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. തെറ്റു ചൂണ്ടിക്കാണിക്കാതെ തിരുത്താൻ കഴിയില്ലല്ലോ?. വർഗ വഞ്ചകർ എന്നത് ഓരോ വ്യാഖ്യാനങ്ങൾ മാത്രമാണ്. അച്ചടക്ക നടപടിക്ക് വിധേയരാകുന്നവരുടെ നേരെ പ്രയോഗിക്കുന്നത് എല്ലാക്കാലത്തും സിപിഎമ്മിന്റെ സമീപനമാണ്. വർഗ വഞ്ചകൻ, കോടാലിക്കൈ, ഒറ്റുകാരൻ തുടങ്ങിയ പദാവലിയും അവരുടെ നിഘണ്ടുവിലുണ്ട്. അതെല്ലാം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുകയാണ് ചെയ്യുന്നത്.

വിഴിഞ്ഞം അടക്കമുള്ളത് സമീപകാലത്തുണ്ടായ വിഷയങ്ങളാണ്. എനിക്കെതിരെയുള്ള അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട കാര്യത്തിൽ വിഴിഞ്ഞം തുറമുഖവും പിഎംശ്രീയും ഒന്നുമില്ല. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്താണ് തെറ്റ് എന്നു ചൂണ്ടിക്കാണിച്ചാൽ തിരുത്താം. പുതിയ വിഷയങ്ങളാണെങ്കിൽ അതിൽ നിലപാട് വ്യക്തമാക്കുന്നതിനും ഒരു തടസ്സവുമില്ല. ആദ്യം ചെയ്ത തെറ്റിനെക്കുറിച്ചു പറയട്ടെ. എങ്കിലല്ലേ അതു തിരുത്താൻ കഴിയൂ. ബാക്കി കാര്യങ്ങളെല്ലാം പിന്നീടല്ലേയെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...