ജാതിയെ വോട്ടാക്കാന്‍ ശ്രമിക്കുന്ന കപട പുരോഗമനവാദം തിരിച്ചറിയണം : കേന്ദ്രമന്ത്രി വി. മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുരോഗമനവാദികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതി ചിന്ത പലപ്പോഴും സൗകര്യപൂര്‍വം മറയ്‌ക്കപ്പെടുന്നുവെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. വോട്ടിനുവേണ്ടി ജാതിയെ ഒപ്പംനിര്‍ത്തുന്നവരാണ്‌ പുരോഗമനവാദികള്‍. സാമ്പ്രദായികമായ ജാതി നിലനില്‍ക്കുകയും രാഷ്‌ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സൗകര്യത്തിന്‌ അവ പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഗുരുദര്‍ശനം ചവറ്റുകൊട്ട യിലാകുകയാണെന്നും  മുരളീധരന്‍ പറഞ്ഞു. ശിവഗിരിമഠത്തില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി നിലനിര്‍ത്തിക്കൊണ്ടുപോയാലേ അധികാരം നിലനിര്‍ത്താനാവൂ എന്നത്‌ ഇടുങ്ങിയ ചിന്താഗതിയാണ്‌. ശ്രീനാരായണ ധര്‍മത്തില്‍ ഏറ്റവും പ്രധാനം ജാതിയെക്കുറിച്ചുള്ള വിശാലമായ കാഴ്‌ചപ്പാടാണ്‌. പുരോഗമന പ്രസ്ഥാനങ്ങളെന്നു സ്വയം വിശേഷിപ്പിക്കുന്നവര്‍ പോലും ജാതി വൈരം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതു ദൗര്‍ഭാഗ്യകരമാണ്‌. ദുരഭിമാനക്കൊലകള്‍ ഇപ്പോഴും നാരായണഗുരുവിന്‍റെ  മണ്ണില്‍ നടക്കുന്നുവെന്നതു നാടിനാകെ അപമാനമാണ്‌.

പ്രധാനമന്ത്രി മുന്നോട്ടുവച്ച ആത്മനിര്‍ഭരതയ്‌ക്കു പിന്നില്‍പോലും ഗുരുവിന്‍റെ പ്രബോധനങ്ങളുണ്ട്‌. വ്യവസായങ്ങള്‍ സ്‌ഥാപിക്കാന്‍, സഹകരണസംഘങ്ങള്‍ ശക്‌തിപ്പെടുത്താന്‍ എല്ലാം നൂറ്റാണ്ടിനു മുമ്പുതന്നെ ശ്രീനാരായണഗുരു ആഹ്വാനം ചെയ്‌തിരുന്നു. സ്വാശ്രയബോധമുള്ള ഒരു ജനത ഭാരതത്തില്‍ വളര്‍ന്നുവരണമെന്നു ഗുരു ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെമ്പഴന്തി ഗുരുകുലവും മന്ത്രി സന്ദര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...