Saturday, May 10, 2025 8:13 pm

കേരളത്തിൽ നിയമവാഴ്ച തകർന്നു : മുഖ്യമന്ത്രി അക്രമികൾക്ക് വളം വെച്ചു കൊടുക്കരുത് ; വി മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കേരളത്തിൽ നിയമവാഴ്ച തകർന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ബിജെപിക്കാർക്ക് കേരളത്തിൽ ജീവിക്കാൻ പോലും സാഹചര്യം ഇല്ലാത്ത അവസ്ഥയാണ്. ഈ നിലയ്ക്കാണ് കേരളത്തിലെ കാര്യങ്ങളെ സംസ്ഥാന സർക്കാർ കൊണ്ടുപോകുന്നതെന്നും മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. ഇന്നലത്തെ അക്രമത്തിനു ശേഷം എന്തു നടപടി പോലീസ് എടുത്തു എന്ന് മുഖ്യമന്ത്രി പറയണം. ഒരു മാസത്തിനിടെ അഞ്ച് കൊലപാതകങ്ങളുണ്ടായി. മുഖ്യമന്ത്രി അക്രമികൾക്ക് വളം വെച്ചു കൊടുക്കരുതെന്നാണ് വി മുരളീധരൻ്റെ ഉപദേശം. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന്‍റെ കൊലപാതകത്തിൽ സംസ്ഥാന ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് ബിജെപി.

ഞായറാഴ്ച രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. മണിക്കൂറുകൾക്ക് മുമ്പ് നടന്ന എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്‍റെ കൊലപാതകത്തിന്റെ പ്രതികാരമായിരുന്നു ആക്രമണമെന്നാണ് അനുമാനിക്കുന്നത്. രഞ്ജിത്തിനെ കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ടാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിക്കുന്നത്.

എസ്ഡിപിഐയുടെ ആലപ്പുഴയിലെ പ്രധാന നേതാവായ ഷാനിന്റെ കൊലപാതക വാർത്ത പുറത്തു വന്നതിനു പിന്നാലെ പ്രത്യാക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ആക്രമണ സാധ്യത തിരിച്ചറിയാൻ ഇന്റലിജൻസിനു കഴിഞ്ഞില്ല എന്നാണ് വിമർശനം.  ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളിലും കർശന നടപടി എടുക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്താൻ ജനം തയ്യാറാകാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിന്ധു നദീതട കരാർ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നിലപാടുകൾ ഇന്ത്യ തുടരും

0
ദില്ലി: പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണയായെങ്കിലും പഹൽ​ഗാം ആക്രമണത്തെ തുടർന്ന് സ്വീകരിച്ച കടുത്ത...

അത്തിക്കയം പാലം നിർമ്മാണം വൈകിപ്പിച്ച കരാറുകാരനെ പ്രവൃത്തിയിൽ നിന്നും ഒഴിവാക്കിയതായി അഡ്വ. പ്രമോദ് നാരായൺ...

0
റാന്നി: അത്തിക്കയം പാലം നിർമ്മാണം വൈകിപ്പിച്ച കരാറുകാരനെ പ്രവൃത്തിയിൽ നിന്നും ഒഴിവാക്കിയതായി...

ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ

0
ദില്ലി: ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ. പാക്...

സൈന്യം വെടിനിർത്തൽ പിന്തുടരുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയം

0
ദില്ലി: സൈന്യം വെടിനിർത്തൽ പിന്തുടരുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയം. പഹൽഗാമിലെ...