പാർലമെന്റിൽ കാണിച്ചത് ശിവൻകുട്ടി സ്കൂളിൽ പഠിച്ചതിന്റെ പുനരാവിഷ്‌കാരം ; പ്രതിപക്ഷത്തെ വിമർശിച്ച് വി.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാര്‍ലമെന്റ് സമ്മേളനത്തിനിടെ രാജ്യസഭയിലുണ്ടായത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ് കളയുന്ന നടപടിയാണെന്ന് വി.മുരളീധരന്‍. ജനാധിപത്യത്തോടുള്ള പ്രതിബദ്ധത ഇല്ലായ്മയാണ് പ്രതിപക്ഷ പാർട്ടികൾ കാണിച്ചത്. പാർലമെന്റിൽ കാണിച്ചത് ശിവൻകുട്ടി സ്കൂളിൽ പഠിച്ചതിന്റെ പുനരാവിഷ്‌കാരം. കേരളത്തിൽ പ്രതിപക്ഷം സർക്കാരിന് കൂട്ട് നിൽക്കുന്നു. പക്വതയോടെ കാര്യങ്ങളെ കാണുക എന്നതാണ് രാജ്യസഭയുടെ പാരമ്പര്യം.

തൊഴിലാളി വര്‍ഗ നേതാവ് എന്ന് പറയുന്നയാളാണ് പാ‌ര്‍ലമെന്റില്‍ മാര്‍ഷലുകളുടെ കഴുത്തിന് പിടിച്ചത്. കേരളത്തിലെ ശിവന്‍കുട്ടി സ്‌കൂളില്‍ നിന്നുള‌ളവരാണ് ഇവരെന്നും മുരളീധരന്‍ വിമര്‍ശിച്ചു. പിണറായി നിര്‍ദ്ദേശിക്കുന്ന പ്രതിഷേധം നടത്തുന്ന പാര്‍ട്ടിയായി കേരളത്തില്‍ കോണ്‍ഗ്രസ് മാറി. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് സി.പി.എം പിന്തുണയും കേരളത്തില്‍ സി.പി.എമ്മിന് കോണ്‍ഗ്രസ് പിന്തുണയുമാണെന്ന് വി.മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യവുമായി ഇരു പാര്‍ട്ടികളുടെയും നിലപാടിന് ബന്ധമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...